Movie News

വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമ ; കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും

വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമയില്‍ കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും. തന്റെ ദീര്‍ഘകാല കാമുകന്‍ ആന്റണി തട്ടിലുമായി കീര്‍ത്തി സുരേഷ് വിവാഹിതയായത് കഴിഞ്ഞ വര്‍ഷമായിരുന്നു. വിവാഹത്തിന് ശേഷം നടി തന്റെ ആദ്യ പ്രോജക്റ്റ് ആരംഭിക്കുകയാണ്. ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്.

വിവാഹിതരാകുന്നതിന് മുമ്പ്, സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കിട്ടുകൊണ്ട് കീര്‍ത്തി തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. കീര്‍ത്തിയും ആന്റണിയും 2024 ഡിസംബര്‍ 12-ന് ഗോവയില്‍ വച്ച് വിവാഹിതരായി. കീര്‍ത്തി സുരേഷ് അവസാനമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത് വരുണ്‍ ധവാനൊപ്പം അഭിനയിച്ച ബേബി ജോണ്‍ എന്ന ചിത്രത്തിലാണ്.

2016ല്‍ പുറത്തിറങ്ങിയ ദളപതി വിജയ് നായകനായ തെറിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് കലീസ് സംവിധാനം ചെയ്ത ബേബി ജോണ്‍. വരുണിനെയും കീര്‍ത്തി യെയും കൂടാതെ, വാമിക ഗബ്ബി, സാറ സിയന്ന, ജാക്കി ഷ്‌റോഫ് തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരന്നു. കൂടാതെ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

‘എനക്കു തൊഴില്‍ റൊമാന്‍സ്’ എന്ന ചിത്രത്തിലാണ് അശോക് സെല്‍വന്‍ അവസാനമായി അഭിനയിച്ചത്. കമല്‍ഹാസനും സിലംബരസന്‍ ടി.ആറും അഭിനയി ക്കുന്ന തഗ് ലൈഫ് എന്ന സിനിമയില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരി പ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *