ഇസ്രായേലില്‍ 2,000 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ചുവന്ന പശുക്കിടാവ് ജനിച്ചതിനെ തുടര്‍ന്ന് ലോകാവസാനത്തിന്റെ സൂചനകളെന്ന് വിശ്വാസികള്‍. 2,000 വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ ചുവന്ന പശുക്കിടാവ് ഇസ്രായേലില്‍ ജനിച്ചതിനാല്‍ ഇതിലൂടെ ഒരു ബൈബിള്‍ പ്രവചനം ശരിയായെന്നാണ് വാദം.
ക്രിസ്തുമതത്തിലും യഹൂദമതത്തിലും ‘ലോകാവസാനത്തെ’ കുറിച്ചുള്ള കഥകളില്‍ ഒരു ചുവന്ന പശുക്കിടാവിനെയും അവതരിപ്പിക്കുന്നുണ്ട്. ചുവന്ന പശുവിന്റെ ജനനവും ബലിയും ജറുസലേമിലെ മൂന്നാം ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മുമ്പാണെന്നും മിശിഹായുടെ വരവിന് മുമ്പ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടക്കുമെന്നും പറയുന്നു.
മുമ്പുണ്ടായിരുന്ന രണ്ട് ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു. മോറിയ പര്‍വതത്തിലോ ടെമ്പിള്‍ മൗണ്ടിലോ മൂന്നാം ക്ഷേത്രം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടും മറ്റ് സംഘടനകളും സ്ഥാപിച്ചത്. എന്നാല്‍ ചില ദൈവശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത് മൂന്നാം ക്ഷേത്രത്തിന്റെ നിര്‍മ്മാണം ‘ന്യായവിധി ദിനം’ അല്ലെങ്കില്‍ ‘ലോകാവസാന’വുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്.
ചുവന്ന പശുക്കിടാവിന്റെ ജനനത്തെത്തുടര്‍ന്ന് മൂന്നാമത്തെ ക്ഷേത്രം നിര്‍മ്മിക്കാനുള്ള സമയമാണിതെന്ന് ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ റബ്ബി ചെയിന്‍ റിച്ച്മാന്‍ വിശ്വസിക്കുന്നു. പശുക്കുട്ടിയും അമ്മയുടേയും കൃത്യത നിര്‍ണ്ണയിക്കാന്‍ പരിശോധനകള്‍ നടത്തുമെന്ന് ബൈബിളില്‍ പറയുന്ന മൂന്നാം ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ടെമ്പിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യൂട്യൂബ് ചാനലിലെ വീഡിയോ കാളക്കുട്ടിയെ അതിന്റെ അമ്മയ്‌ക്കൊപ്പം കാണിക്കുന്നുണ്ട്. പശുക്കുട്ടിയെ ‘റബ്ബിനിക്കല്‍ വിദഗ്ധരുടെ വിപുലമായ പരിശോധനയ്ക്ക്’ വിധേയമാക്കിയിട്ടുണ്ട്. പശു ‘കളങ്കമില്ലാതെ’ ചുവന്നതായിരിക്കണമെന്നാണ് ബൈബിള്‍ പ്രവചനത്തില്‍ പറയുന്നത്.