Oddly News

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി ; വീഡിയോ വൈറല്‍

ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന് മാനേജരുമായി തല്ലുണ്ടാക്കുന്ന ജീവനക്കാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷക്കോരിയ എല്ലി എന്ന യുവതിയാണ് വീഡിയോയിലുള്ളത്. അമേരിക്കയിലെ അറ്റ്‌ലാന്റ വിമാനത്താവളത്തിലെ ഒരു കോഫി ഷോപ്പിലെ വീഡിയോയാണ് പുറത്ത് വന്നത്.

‘എന്റെ സാധനങ്ങള്‍ തരൂ’ എന്നാവശ്യപ്പെട്ട് യുവതി കോഫി ഷോപ്പിലെ സ്റ്റോറിന്റെ പുറകിലേക്ക് പോകുന്നു. അവിടെയുള്ളവര്‍ അവളെ തള്ളി മാറ്റുന്നത് കാണാം. യുവതി കസേരയെടുത്ത് മാനേജരെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, പെട്ടെന്ന് മറ്റൊരാള്‍ ഇടപെട്ട് കസേര വാങ്ങിവച്ചു. ഇതിനിടെ ചിലര്‍ അവളെ നിലത്തേക്ക് തള്ളിയിട്ടു. പിന്നാലെ യുവതി വീണ്ടും എഴുന്നേറ്റ് മാനേജരെ ആക്രമിക്കുന്നു. കൗണ്ടറിന് മുകളിലൂടെ ചാടി വന്ന് ഉപദ്രവിക്കുന്നതും വിഡിയോയില്‍ കാണാം.

എല്ലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ അവരുടെ സാധനങ്ങളൊന്നും എടുക്കാന്‍ ജീവനക്കാര്‍ അനുവദിച്ചിരുന്നില്ല. പിന്നാലെയാണ് യുവതി വീണ്ടും കടയിലെത്തി സാധനങ്ങളെടുക്കാന്‍ ശ്രമിച്ചത്. കടയിലുള്ളവര്‍ അതിന് സമ്മതിക്കാതെ വന്നതോടെയാണ് യുവതി മാനേജരെ ആക്രമിക്കാന്‍ തുടങ്ങിയത്. ബാഗും കോട്ടുമായി കടയില്‍ നിന്നും ഓടാന്‍ ശ്രമിക്കുന്നതിനിടെ യുവതി സ്വയം കാലിടറി നിലത്തു വീഴുന്നതും തുടര്‍ന്ന് അവള്‍ പുറത്തേക്ക് ഓടി പോകുന്നതും വീഡിയോയില്‍ കാണാം.