Hollywood

‘ലോകം സത്യം അറിയണം’ ടൈറ്റന്‍ ദുരന്തം സിനിമയാക്കുന്ന എഴുത്തുകാര്‍ പറയുന്നു

ലോകം മുഴുവന്‍ ഞെട്ടലോടെയായിരുന്നു ഓഷ്യന്‍ഗേറ്റ് അന്തര്‍വാഹിനിയുടെ ദുരന്ത വാര്‍ത്ത കണ്ടത്. വൈകാതെ ചിത്രം സിനിമയാകുമെന്ന പ്രഖ്യാപനം വന്നു. മൈന്‍ഡ്‌റയോട്ട് എന്റര്‍റ്റൈന്‍മെന്റായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. സാല്‍വേജ് ഓണ്‍ ഫ്രൈ ഡേ എന്ന പേരില്‍ ഒരു സാങ്കല്‍പ്പിക ചിത്രമായിരുന്നു ഇവര്‍ പ്രഖ്യാപിച്ചത്.

ഈ ബ്രയാന്‍ നിര്‍മാണവും ജസ്റ്റിന്‍ മക്‌ഗ്രൊര്‍ ജോനാഥന്‍ സഹനിര്‍മാണവും സഹ തിരക്കാഥകൃത്തുമായിട്ടാണ് ചിത്രം പ്രഖ്യാപിച്ചത്. ടൈറ്റാനിക്ക് അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ ഓഷ്യന്‍ഗേറ്റ് പോകുമ്പോള്‍ മുതല്‍ അന്തര്‍വാഹിനി പൊട്ടിത്തെറിച്ചതായി കണ്ടെത്തുന്നത് വരെയുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിനെക്കുറിച്ച് അതിന്റെ നിര്‍മാതാക്കള്‍ കൂടുതല്‍ സംസാരിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതില്‍ കാണിക്കുന്ന മനോഭാവത്തെയും അവര്‍ വിമര്‍ശിക്കുന്നു. തെറ്റുിദ്ധരിക്കപ്പെട്ട ദുരന്തത്തിന്റെ മറ്റൊരു ഉദാഹരണമാണ് ടൈറ്റന്‍ ദുരന്തം എന്ന് അവര്‍ പറയുന്നു. സത്യമാണ് പ്രധാനം. ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ട്. ജീവിതം കറുപ്പും വെളുപ്പുമല്ല അത് സങ്കീര്‍ണമാണ്. അതില്‍ സൂക്ഷ്മതയുണ്ടെന്നും ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ജസ്റ്റിന്‍ മക്‌ഗ്രൊര്‍ ജോനാഥന്‍ പറയുന്നു.