Oddly News

ഭര്‍ത്താവ് മദ്യപിച്ച് സ്ഥിരം ഇടിയും അസഭ്യവും; തിരിച്ചടവ് വാങ്ങാന്‍ വന്നിരുന്ന ഏജന്റിനൊപ്പം ഭാര്യ പോയി

പട്‌ന: മദ്യലഹരിയില്‍ ഭര്‍ത്താവിന്റെ നിരന്തരം പീഡനത്തിന് വിധേയയായി പൊറുതിമുട്ടിയ യുവതി വായ്പയുടെ തിരിച്ചടവ് വാങ്ങാന്‍ പതിവായി വന്നിരുന്ന ലോണ്‍ ഏജന്റിനൊപ്പം പോയി. ബീഹാറിലെ ജാമുയി ജില്ലയിലെ താമസക്കാരിയായ ഇന്ദ്രകുമാരി എന്ന യുവതിയാണ് ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെട്ട് ലോണ്‍ ഏജന്റിനൊപ്പം പോയത്. 2022 ലായിരുന്നു നകുല്‍ശര്‍മ്മയുമായി ഇന്ദ്രകുമാരിയുടെ വിവാഹം നടന്നത്.

മദ്യപാനിയായ നകുല്‍ ഇന്ദ്രനെ അധിക്ഷേപിക്കാറുണ്ടായിരുന്നു. ശാരീരികവും മാനസികവുമായ പീഡനം നിരന്തരമായി സഹിക്കകഴിയാത്ത അവസ്ഥയില്‍ പലപ്പോഴും ഇന്ദ്രകുമാരി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒരു ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന വായ്്പ തിരിച്ചടപ്പിക്കല്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്ന പവന്‍കുമാര്‍ യാദവ് ഇതിനിടയിലാണ് ദമ്പതികള്‍ക്ക് ഇടയിലേക്ക് വന്നത്. വായ്പ തിരിച്ചടയ്ക്കാനായി പവന്‍ ഇന്ദ്രകുമാരിയുടെ വീട്ടിലെത്തി. ഒരു പ്രൊഫഷണല്‍ ആശയവിനിമയമായി തുടങ്ങിയ അവരുടെ ബന്ധം കാലക്രമേണ സൗഹൃദമായി വളര്‍ന്നു, അത് ഒടുവില്‍ പ്രണയമായി മാറുകയും ചെയ്തു. അഞ്ച് മാസത്തോളം ഇന്ദ്രനും പവനും തങ്ങളുടെ ബന്ധം രഹസ്യമായി തുടര്‍ന്നു.

ഫെബ്രുവരി 4 ന് അവര്‍ വിമാനം കയറി ഇന്ദ്രന്റെ അമ്മായി താമസിക്കുന്ന പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ എത്തി. ജാമുയിയിലേക്ക് മടങ്ങുന്നതിന് മുമ്പ് അവര്‍ കുറച്ച് ദിവസം അവിടെ താമസിച്ചു. ഫെബ്രുവരി 11ന് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. പരമ്പരാഗത ഹൈന്ദവ ആചാരങ്ങളോടെ നടന്ന ഇവരുടെ വിവാഹത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. തൊട്ടുപിന്നാലെ, ചടങ്ങിന്റെ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും പെട്ടെന്ന് വൈറലാവുകയും ചെയ്തു.

പവന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചപ്പോള്‍ ഇന്ദ്രയുടെ കുടുംബം എതിര്‍ക്കുകയും പവനെതിരെ പരാതി നല്‍കുകയും ചെയ്തു. സ്വന്തം ഇഷ്ടപ്രകാരമാണ് പവനെ വിവാഹം കഴിച്ചതെന്ന് ഇന്ദ്രന്‍ പറഞ്ഞു. കേസും ഇന്ദ്രന്റെ കുടുംബത്തില്‍ നിന്നുള്ള ഭീഷണിയും കാരണം ദമ്പതികള്‍ അധികാരികളില്‍ നിന്ന് സംരക്ഷണം തേടി. ഇന്ദ്രയുടെ ബന്ധുക്കളുടെ പ്രതികാരവും ഇവര്‍ ഭയക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *