Lifestyle

‘ഇന്ന് നടക്കുന്നത് മുല കാണിക്കാനുള്ള സമരം, കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യം? വിവാദ പരാമർശവുമായി ഫസൽ ഗഫൂർ

സ്ത്രീവിരുദ്ധ പരാമർശവുമായി എം.ഇ.എസ് അധ്യക്ഷൻ ഡോ.ഫസൽ ഗഫൂർ. പണ്ട് മാറ് മറക്കാനായിരുന്നു സമരമെങ്കിൽ, ഇപ്പോൾ മാറ് കാണിക്കാനാണ് സമരമെന്നാണ് പരാമർശം. അമിതമായിട്ടുള്ള പാശ്ചാത്യ വൽക്കരണം വേണ്ട. മലപ്പുറം തിരൂരിൽ എംഇഎസ് അധ്യാപകരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഫസൽ ഗഫൂർ.

‘ടീച്ചർമാർ പല ക്യാമ്പുകളിൽ പോകാറുണ്ട് എന്നാലത് കൂത്തമ്പലമാക്കി മാറ്റരുത്. ഡി.ജെ വെച്ച് തുള്ളണ്ട. തൊട്ടു കളി വേണ്ട ചുറ്റിക്കളിയും വേണ്ട പ്രൈവറ്റ് കളി കളി കളിച്ചോ പബ്ലിക്ക് കളി വേണ്ട’, ഫസൽ ഗഫൂർ വേദിയിൽ പറഞ്ഞു.

നമുക്ക് അറേബ്യൻ സംസ്‌കാരവും ആര്യസംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും വേണ്ട. പൂർവികർ നടന്നതുപോലെ നടന്നാൽ മതി. ഒരുകൂട്ടർ മുഖം മറയ്ക്കുന്നു, മറ്റു കൂട്ടർ മറ്റു ചിലത് തുറന്ന് കാണിക്കുന്നുവെന്നും അതൊന്നും വേണ്ടെന്നും ഫസൽ ​ഗഫൂർ പറയുന്നു. അത്യാവശ്യം ട്രൗസർ ചിലർ പൊക്കി നടക്കുന്നു അതിൽ വിരോധമില്ല.

കാണിക്കാൻ പറ്റിയതാണെങ്കിൽ തരക്കേടില്ലെന്നും ഈ കോഴിക്കാൽ കാണിച്ചിട്ടെന്ത് കാര്യമെന്നും ഫസൽ ഗഫൂർ പറയുന്നു. കെഎഫ്സിയിലോ ചിക്കിങ്ങിലോ കൊണ്ടുപോയി കാണിച്ചാലും കുഴപ്പമില്ലെന്ന് അദേഹം പറഞ്ഞു.

ട്രൗസറിടുന്നതില്‍ വലിയ കുഴപ്പമില്ല. പക്ഷെ അതിന്റെ വലിപ്പം ഇനിയും കുറയരുത്. അമിതമായ പാശ്ചാത്യവത്കരണമാണ് എല്ലാത്തിനും കാരണം. അത് ഇനി വേണ്ട.’ ഫസല്‍ ഗഫൂര്‍ പറഞ്ഞു.