മകനോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ അച്ഛന്‍ എടുത്ത വ്യത്യസ്ത വഴിയില്‍ മകന് കലിപ്പ്. മകന്റെ കുഞ്ഞുന്നാളിലെ ഫോട്ടോയെടുത്ത് നഗരത്തില്‍ പരസ്യപ്രചരണം നടത്തിയായിരുന്നു പിതാവ് സ്‌നേഹം പ്രകടിപ്പിച്ചത്. എന്നാല്‍ അതിനായി ചെലവഴിച്ച 700,000 ഡോളര്‍ (ഏകദേശം 5.8 കോടി) തന്റെ ഭാവിക്കായി ബാങ്കില്‍ ഇടാന്‍ കഴിയുമായിരുന്നില്ലേ എന്നാണ് മകന്റെ ചോദ്യം.
ജപ്പാനില്‍ വര്‍ഷങ്ങളായി, റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയായ പിതാവ് യു-കുന്‍ എന്നറിയപ്പെടുന്ന മകന്റെ ബാല്യകാല ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പരസ്യങ്ങള്‍ നല്‍കി., ‘ദി ലാന്‍ഡ്മാര്‍ക്ക് കിഡ്’ എന്ന് വിളിക്കപ്പെടുന്ന ആണ്‍കുട്ടിയുടെ ബാല്യകാല ചിത്രങ്ങള്‍ ഫുട്ബ്രിഡ്ജ് ബാനറുകള്‍ മുതല്‍ സിറ്റി ബസുകള്‍, പാര്‍ക്കിംഗ് അടയാളങ്ങള്‍ വരെ എല്ലായിടത്തും പതിച്ചു. തന്റെ മകന്‍ ചെറുപ്പത്തില്‍ വളരെ ക്യൂട്ടായിരുന്നു എന്നും അവനെ ടോക്കിയോ നഗരം മുഴുവന്‍ അറിയപ്പെടേണ്ടതുണ്ടെന്നും അവന്റെ അച്ഛന്‍ ഔട്ട്‌ലെറ്റിനോട് പറഞ്ഞു.
അതേസമയം മകന്‍ യുകൂണിന്റെ പ്രതികരണമാണ് വൈറലായത്. ഇപ്പോള്‍ 16 വയസ്സുള്ള ഈ കൗമാരക്കാരന്‍ തന്റെ ബാല്യകാല ഫോട്ടോകള്‍ നഗരത്തിലുടനീളം പ്ലാസ്റ്റര്‍ ചെയ്തിരിക്കുന്നത് കാണുന്നതില്‍ അത്ര സന്തോഷവാനല്ല. തനിക്ക് വേണ്ടി ചെലവാക്കിയ ആ 100 ദശലക്ഷം യെന്‍ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാമായിരുന്നില്ലേ എന്നായിരുന്നു ചോദിച്ചത്. പരസ്യ കാമ്പെയ്നുകളില്‍ യു-കുന്നിന്റെ കുസൃതി ചിത്രങ്ങളും ഒരു തെരുവ് പ്രകടനം കണ്ട് കരയുന്നതും ഒക്കെയാണ് ഒരു ചിത്രത്തില്‍ കാണിക്കുന്നു.




