ജിമ്മിൽ പോകുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടാണോ? നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ എളുപ്പവഴി തേടുകയാണോ ? നൃത്തം ചെയ്തുകൊണ്ട് നിങ്ങളുടെ ഫിറ്റ്നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും. മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനമനുസരിച്ച്, എല്ലാ ദിവസവും രാവിലെ അടുക്കളയിൽ 20 മിനിറ്റ് നൃത്തം ചെയ്യുന്നത് നിങ്ങളെ ഫിറ്റ്നസ് ആക്കാൻ പര്യാപ്തമാണെന്ന് കണ്ടെത്തി.
മറ്റ് വ്യായാമ രൂപങ്ങളെ പോലെ തന്നെ ഫലപ്രദമാണ് നൃത്തം. നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) നിർദ്ദേശിച്ചിട്ടുള്ള നിലവിലെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മുതിർന്നവർ ആഴ്ചയിൽ 150 മിനിറ്റ് മിതമായ വ്യായാമം പൂർത്തിയാക്കണം . അതേസമയം, മുതിർന്നവർ ആഴ്ചയിൽ 150-300 മിനിറ്റ് മിതമായതോ 75-150 മിനിറ്റ് കഠിനമായ വ്യായാമമോ ചെയ്യണമെന്ന് ലോകാരോഗ്യ സംഘടനയും നിർദ്ദേശിക്കുന്നു. പലരും ഇതിനുവേണ്ടി ജോഗിംഗ്, ജിമ്മിൽ പോകൽ, നീന്തൽ അല്ലെങ്കിൽ മറ്റ് ശാരീരിക പ്രവർത്തനങ്ങൾ എന്നീ വ്യായാമങ്ങളാണ് തെരഞ്ഞെടുക്കുന്നത്. എന്നാൽ നൃത്തം അത്രതന്നെ ഫലപ്രദമാണെന്ന് പഠനം കണ്ടെത്തി.
18 നും 83 നും ഇടയിൽ പ്രായമുള്ള 48 പേരെ ഗവേഷകർ തിരഞ്ഞെടുത്തു. “മിതമായ” വ്യായാമം എന്ന നിലവാരത്തില്‍ എത്തണമെങ്കില്‍ എത്ര സമയം നൃത്തം ചെയ്യേണ്ടിവരുമെന്ന് അവർ അന്വേഷിച്ചു . നൃത്തം ഒട്ടും പഠിക്കാത്തവര്‍ മുതൽ 56 വർഷം നൃത്തം പരിശീലിച്ചവര്‍വരെ പഠനഗ്രൂപ്പില്‍ ഉണ്ടായിരുന്നു. സംഗീതത്തോടുകൂടിയും അല്ലാതെയും അഞ്ച് മിനിറ്റ് നീണ്ടുനിൽക്കുന്ന നൃത്തത്തിൽ പങ്കെടുക്കാൻ അവരോട് ആവശ്യപ്പെട്ടു.
സെഷനുകളിൽ വ്യായാമത്തിന്റെ തീവ്രത നിർണ്ണയിക്കാൻ ശാസ്ത്രജ്ഞർ, പങ്കെടുക്കുന്നവരുടെ ഓക്സിജൻ ഉപഭോഗവും ഹൃദയമിടിപ്പും അളന്നു. നൃത്തം ചെയ്യുമ്പോൾ എല്ലാവരും കുറഞ്ഞത് മിതമായ വ്യായാമ നിലയിലെത്തിയതായി ഡാറ്റകള്‍ കാണിക്കുന്നു.
പഠനത്തില്‍ പങ്കെടുത്ത ഡോ. ആസ്റ്റൺ മക്കല്ലോ പറയുന്നതനുസരിച്ച്, ‘സ്വതന്ത്രമായി നൃത്തം ചെയ്യുന്നതിലൂടെ ആളുകൾക്ക് ലഭിക്കുന്ന ഊര്‍ജം ആരോഗ്യം വർദ്ധിപ്പിക്കുന്ന ശാരീരിക വ്യായാമം ആകാൻ പര്യാപ്തമാണോ എന്ന് മനസ്സിലാക്കുക എന്നതായിരുന്നു പ്രധാനം. ഉത്തരം ‘അതെ’ എന്നായിരുന്നു. ഏത് തീവ്രതയിലാണ് നൃത്തം ചെയ്യേണ്ടതെന്ന് പറയാതെ തന്നെ എല്ലാ മുതിർന്നവർക്കും ആരോഗ്യം വർദ്ധിപ്പിക്കുന്ന നിലവാരത്തിലെത്താൻ കഴിഞ്ഞു.”
“അവർ സ്വന്തം സംഗീതം അനുസരിച്ച് നൃത്തം ചെയ്തു – സംഗീതം ഇല്ലാതിരുന്നപ്പോഴും അവർ ആ തലത്തിലെത്തുകയായിരുന്നു. ഞങ്ങൾക്ക് പ്രധാനം നൃത്തം ആളുകൾക്ക് അവരുടെ വീടുകളിൽ പോലും ചെയ്യാൻ കഴിയുന്ന ശാരീരിക വ്യായാമങ്ങളുടെ ഒരു യഥാർത്ഥ രൂപമാണ് എന്നതാണ്. മിക്ക ആളുകളും നൃത്തത്തെ വളരെ ലളിതവും എളുപ്പമുള്ളതുമായ ഒന്നായിട്ടാണ് കരുതുന്നത്, “
Disclaimer: Dear Reader, Thank You For Reading This News. This News Has Been Written Only To Make You Aware. We Have Taken The Help Of General Information In Writing This. If You Read Anything Related To Your Health Anywhere, Then Definitely Consult A Doctor Before Adopting It.