Health

ആര്‍ത്തവ സമയത്ത് അസഹനീയമായ വേദനയുണ്ടോ? എന്‍ഡോമെട്രിയോസിസ് ആകാം

സ്ത്രീകള്‍ക്ക് എല്ലാ മാസത്തിലും ശാരീരകവും മാനസികവുമായ പരിമുറുക്കങ്ങളും വേദനയും ഉണ്ടാക്കുന്ന സമയമാണ് ആര്‍ത്തവം. എന്നാല്‍ ചിലര്‍ക്ക് അത് ലഘുവായ വേദനയായിരിക്കും. മറ്റ് ചിലര്‍ക്കാവട്ടെ സഹിക്കാനാവാത്ത വേദനയുണ്ടാകാം. വയര്‍ കമ്പനവും, പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന ബുദ്ധിമുട്ടുണ്ടാക്കും. ഇത് ഒരുപക്ഷെ ഗര്‍ഭപാത്രത്തിലെ ആവരണപാളിയായ എന്‍ഡോമെട്രിയം ഗര്‍ഭപാത്രത്തിന് വെളിയിലേക്ക് വളരുന്ന എന്‍ഡോമെട്രിയോയിസ് എന്ന അവസ്ഥയാവാം.

കഠിനമായ വയറുവേദന, നീര്‍ക്കെട്ട്, രക്ത സ്രാവം, വന്ധ്യത എന്നിവയെല്ലാം എന്‍ഡോമെട്രിയോസിസ് കാരണം ഉണ്ടാകാം. സ്ത്രീകളെ ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ ബാധിക്കുന്ന പ്രശ്നമാണിത്. എന്നാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ ഒരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കാം.

പ്രധാന ലക്ഷണം കഠിനമായ വയറുവേദനയാണ്. വയറിന്റെ ഭാഗത്തും പുറം ഭാഗത്തും വേദനയും പേശിവലിവും ഉണ്ടാകും. ആര്‍ത്തവത്തിന് കുറച്ച് ദിവസങ്ങള്‍ മുന്‍പ് തന്നെ ആരംഭിക്കുന്ന ഈ വേദന ആര്‍ത്തവ കാലം മുഴുവനും ഉണ്ടാക്കും. ആര്‍ത്തവത്തിന്റെ സമയത്ത് അതിസാധാരണമായ രക്തസ്രാവമാണ് അടുത്ത ലക്ഷണം. പാഡുകള്‍ അടിക്കടി മാറ്റേണ്ടതായി വരുന്ന അവസ്ഥ.
രണ്ട് ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി രക്ത സ്രാവം ഉണ്ടാകുന്നതും ഡോക്ടറെ പോയി കണ്ട് ചികിത്സ തേടണമെന്നതിന്റെ മുന്നറിയിപ്പാണ്.

ഇറിറ്റബില്‍ ബവല്‍ ഡിസീസ് മലബന്ധം, അതിസാരം, ഓക്കാനം വയര്‍ കമ്പനം പോലുള്ള പ്രശ്നങ്ങളുണ്ടാകാം. എന്‍ഡോമെട്രിയോസിസുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് നല്ല ക്ഷീണം അനുഭവപ്പെടാം. കനത്ത രക്തസ്രാവം അയണ്‍ അഭാവത്തിലേക്കും വിളര്‍ച്ചയിലേക്കും നയിക്കുന്നതും നിരന്തരമായ ക്ഷീണത്തിന് പിന്നിലുണ്ടാകാം.

ലൈംഗിക ബന്ധത്തിന്റെ സമയത്ത് അടിവയറ്റില്‍ വേദനയുണ്ടാകുന്നതും എന്‍ഡോമെട്രിയോസിസ് ലക്ഷണമാണ്. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളില്‍ 30- 40 ശതമാനം പേര്‍ക്ക് വന്ധ്യതയ്ക്ക് കാരണമാകുന്നു. ഗര്‍ഭകാലത്തിലെ സങ്കീര്‍ണ്ണതകള്‍ക്കും കാരണമാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *