Health

അമിതമായി വിയര്‍ക്കുന്നതണോ പ്രശ്‌നം ? വസ്ത്രങ്ങളിലെ വിയര്‍പ്പു കറ എങ്ങനെ ഒഴിവാക്കാം ?

അമിതമായി വിയര്‍ക്കുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ്. വിയര്‍പ്പ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധവും അസഹനീയമാകാറുണ്ട്. അമിതമായി വിയര്‍ക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ചൂട് കൊണ്ടോ വെയില്‍ അടിക്കുന്നത് കൊണ്ടോ മാത്രമല്ല, അമിതമായ ഉത്കണ്ഠയോ ക്ഷീണമോ ഉള്ളവര്‍ എളുപ്പത്തില്‍ വിയര്‍ക്കാന്‍ കാരണം ആകും. പുത്തന്‍ വസ്ത്രങ്ങളില്‍ പറ്റിയിരിക്കുന്ന വിയര്‍പ്പ് കറ പലരെയും കുഴപ്പത്തിലാക്കുന്ന പ്രശ്നമാണ്. മഞ്ഞനിറത്തിലാണ് വിയര്‍പ്പു കറ കാണപ്പെടുന്നത്. ഇത് വസ്ത്രങ്ങളുടെ ഭംഗി കെടുത്തും. ഏറെ നേരം വസ്ത്രം ഉരച്ചു കഴുകിയാലും ഈ കറ പോകണമെന്നില്ല. ഇവ മാറ്റാന്‍ ചില പോംവഴികള്‍ നോക്കാം…

  1. തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ശ്രമിക്കുക. ദിവസവും രണ്ട് നേരം കുളിക്കുന്നത് വിയര്‍ക്കുന്നത് നിയന്ത്രിക്കും.
  2. കക്ഷത്തിലെ രോമം നീക്കം ചെയ്യുന്നതിലൂടെ വിയര്‍പ്പിന്റെ അളവും ദുര്‍ഗന്ധവും കുറയ്ക്കാം.
  3. പുറമെ നമ്മള്‍ ധരിക്കുന്ന വസ്ത്രത്തിനടിയില്‍ മറ്റൊരു കോട്ടന്‍ അണ്ടര്‍ ഷര്‍ട്ട് ധരിക്കുക. ഇത് വിയര്‍പ്പ് വലിച്ചെടുക്കുകയും നിങ്ങളുടെ മുകളിലുള്ള വസ്ത്രത്തിന്റെ ഭംഗി നിലനിര്‍ത്തുകയും ചെയ്യും.
  4. കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ചുള്ള അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
  5. മദ്യം, സിഗരറ്റ് ഇവ ഉപയോഗിക്കുന്നവര്‍ക്ക് വിയര്‍പ്പ് നിയന്ത്രിക്കാനുള്ള കഴിവില്ലാതാക്കും. ഇത് ശരീരം അമിതമായി വിയര്‍ക്കാനിടയാക്കും.
  6. നല്ല ഡിയോഡ്രന്റുകള്‍ ഉപയോഗിക്കുക. ഡിയോഡ്രന്റുകള്‍ വസ്ത്രം ധരിക്കുന്നതിനു മുമ്പ് പൂര്‍ണമായും ത്വക്ക് ഡ്രൈയാക്കി മാത്രം ഉപയോഗിക്കുക. ഡിയോഡ്രന്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക, അലൂമിനിയം കണ്ടന്റ് കുറഞ്ഞ ഡിയോഡ്രന്റുകള്‍ മാത്രം തെരഞ്ഞെടുക്കുക.
  7. ശരീരത്തില്‍ എപ്പോഴും സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ പുരട്ടുന്നത് ശീലമാക്കുക. ഇത് നേരിട്ട് ശരീരത്തില്‍ വെയിലടിക്കുന്നത് തടയും.
  8. വിയര്‍പ്പ് ഉണങ്ങുന്നതിനു മുമ്പു തന്നെ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കിയാല്‍ കറപിടിക്കാനുള്ള സാധ്യത കുറയും.
  9. അധികം ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കുറച്ച് ലൂസായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക.
  10. വസ്ത്രങ്ങള്‍ കഴുകാന്‍ തണുത്ത വെള്ളം ഉപയോഗിക്കുക. ചൂടുവെള്ളം ഉപയോഗിക്കുമ്പോള്‍ കറകള്‍ കൂടുതല്‍ പിടിക്കാന്‍ സാധ്യതയുണ്ട്.