ന്യൂസിലാന്റിലെ ഏറ്റവും അപകടകരമായ പര്‍വതം നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കിയില്‍ നിന്നും 2000 അടി താഴേയ്ക്ക് വീണ പര്‍വ്വതാരോഹകന്‍ രക്ഷപ്പെട്ടു. ഒരു വശത്ത് നിന്നും മഞ്ഞിലൂടെ തെന്നി 600 മീറ്റര്‍ താഴേയ്ക്ക് പതിക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ മയപ്പെട്ട വസന്തകാല കാലാവസ്ഥയാണ് രക്ഷയായത്.
നോര്‍ത്ത് ഐലന്‍ഡിലെ തരാനാക്കി പര്‍വതം ന്യൂസിലന്റിലെ ഏറ്റവും അപകടകാരിയായിട്ടാണ് അറിയപ്പെടുന്നത്. ശനിയാഴ്ച മഞ്ഞുമൂടിയ തരാനകി പര്‍വതത്തിന്റെ കൊടുമുടിയിലേക്ക് പര്‍വതാരോഹക സംഘം അടുക്കുമ്പോഴായിരുന്നു ഇയാള്‍ കാല്‍ തെറ്റി തെന്നി വീണതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു.
പര്‍വതാരോഹകന്‍ വീണ ദൂരം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളിലൊന്നായ സൗദി അറേബ്യയിലെ മക്ക ക്ലോക്ക് റോയല്‍ ടവറിന് തുല്യമാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷങ്ങളായി തരാനാക്കി പര്‍വതത്തില്‍ ഒന്നിലധികം മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2021-ല്‍ മറ്റ് രണ്ട് പര്‍വതാരോഹകര്‍ വീണു മരിച്ച അതേ പ്രദേശത്ത് ശനിയാഴ്ച പര്‍വതാരോഹകനും തെന്നിവീണത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12:00 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വീഴ്ചയില്‍ പര്‍വതാരോഹകന് നിസ്സാര പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്ന് സീനിയര്‍ കോണ്‍സ്റ്റബിള്‍ വോണ്‍ സ്മിത്ത് പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ്, കൊടുമുടിയില്‍ നിന്ന് താഴേക്ക് വീണ് ഒരു ഫ്രഞ്ച് പര്‍വതാരോഹകന്‍ മരിച്ചിരുന്നു.