Oddly News

54കാരന്‍ രാജാവിന് വധു ജേക്കബ്‌സുമയുടെ 21കാരിയായ മകള്‍, അതും 16-ാമത്തെ ഭാര്യയാകാന്‍

പ്രണയത്തിന് കണ്ണും കാതുമില്ലെന്നാണ് പ്രണയത്തിന് വേണ്ടി ആരും എന്തും ത്യജിക്കുകയും ചെയ്യുമെന്നാണ്. അതു തന്നെയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് ജേക്കബ്‌സുമയുടെ 21 കാരി മകളും ചെയ്തത്. ഈശ്വതിനിയിലെ എംസ്വതി രാജാവിന്റെ ‘സ്‌നേഹത്തിനുവേണ്ടി’ അദ്ദേഹത്തെ വിവാഹം കഴിക്കുകയും അദ്ദേഹത്തിന്റെ 16-ാമത്തെ ഭാര്യയാകാനും ഒരുങ്ങുകയാണ്.

ആഫ്രിക്കയിലെ അവസാനത്തെ രാജവാഴ്ചയുടെ വക്താവാണ് വിവരം പുറത്തുവിട്ടത്. നോംസെബോ സുമ വാര്‍ഷിക ഞാങ്ങണ നൃത്തത്തില്‍ സന്നിഹിതയായിരുന്നു. യുവതികളും പെണ്‍കുട്ടികളും പങ്കെടുക്കുന്ന ഈ പരമ്പരാഗത ആഘോഷത്തെ ‘സ്വാതിയിലെ രാജകീയ പ്രതിശ്രുതവധു’ എന്നര്‍ത്ഥം വരുന്ന ‘ലിഫോവല’ എന്നാണ് അറിയപ്പെടുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഞാങ്ങണ നൃത്തം സ്ത്രീത്വത്തിന്റെ ഒരു പരമ്പരാഗത ആചാരമാണ്. യുവതികള്‍ കണങ്കാലുകളും കട്ടിയുള്ള വര്‍ണ്ണാഭമായ തൂവാലകളും ഉള്‍പ്പെടുന്ന പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് നഗ്നമാറിടം കാട്ടി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നു. മൊത്തം 15 തവണ വിവാഹിതനായിട്ടുള്ള 56-കാരനായ ഈശ്വതിനി രാജാവിന്റെ 16-ാമത്തെ ഭാര്യയായിട്ടാണ് സുമ എത്തുന്നത്. എംസ്വതി രണ്ടാമന്‍ രാജാവിന് നിലവില്‍ 11 ഭാര്യമാരുണ്ട്.

വിവാഹം ഒരു ആചാരമല്ലെന്നും പ്രണയം മൂലം സംഭവിക്കുന്നതാണെന്നാണ് ഈശ്വതിനി പറയുന്നത്. ‘പ്രണയത്തിന് പ്രായം കാണാനും എണ്ണാനും കണ്ണുകളില്ല. പ്രണയം രണ്ട് വ്യക്തികള്‍ക്കിടയിലാണ് സംഭവിക്കുന്നത്. 100 വയസ്സുള്ള ഒരു വ്യക്തിക്കും ഭരണഘടന അനുവദനീയമായ ശരാശരിയേക്കാള്‍ മുകളിലുള്ള വ്യക്തിക്കും ഇടയില്‍ ഇത് സംഭവിക്കാമെന്നുമാണ് അദ്ദേഹത്തിന്റെ ന്യായം.

എംസ്വതി രാജാവും മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സുമയും ഇതിനകം വിവാഹത്തിലൂടെ ബന്ധുക്കളാണ്. ഈശ്വതിനി രാജാവ് കഴിഞ്ഞ 38 വര്‍ഷമായി സിംഹാസനത്തിലുണ്ട്, അദ്ദേഹത്തിന്റെ ഭൂരിഭാഗം ജനങ്ങളും ദാരിദ്ര്യത്തില്‍ കഷ്ടപ്പെടുമ്പോള്‍ ആഡംബരപൂര്‍ണ്ണമായ ബഹുഭാര്യത്വ ജീവിതം നയിക്കുന്നതായി പലപ്പോഴും ആരോപിക്കപ്പെടുന്നു. മുമ്പ് സ്വാസിലാന്‍ഡ് എന്നറിയപ്പെട്ടിരുന്ന ഈശ്വതിനിയില്‍ 1.1 ദശലക്ഷം ജനസംഖ്യയുണ്ട്, കൂടാതെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന എച്ച്‌ഐവി/എയ്ഡ്‌സ് അണുബാധയുള്ളവരും ഇവിടെയാണ്.