മീടുവിന്റെ പ്രധാന ഇരയും ഹോളിവുഡിലെ കിരാത നിര്‍മ്മാതാവും സ്ത്രീപീഡകനുമായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരേ ഞെട്ടിക്കുന്ന മൊഴി നല്‍കി മുന്‍കാല നടിയും വെയ്ന്‍സ്‌റ്റെന്റെ ഇരയുമായ മുന്‍ നടി ജെസീക്ക മാന്‍. താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് ഇവര്‍ ന്യൂയോര്‍ക്ക് ജൂറിയോട് പറഞ്ഞു. 2013 ലെ മിഡ്ടൗണ്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് തന്നെ വെയ്ന്‍സ്‌റ്റെന്‍ ഞെട്ടിക്കുന്ന രീതിയില്‍ ബലാത്സംഗം ചെയ്തുവെന്ന് പറയുമ്പോള്‍ അവര്‍ പൊട്ടിക്കരഞ്ഞു.
ഹാര്‍വി വെയ്ന്‍സ്റ്റൈന്റെ 2020-ലെ ശിക്ഷാവിധിയല്‍ ജസീക്കാ മാനി നെതിരേ ബലാത്സംഗത്തിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടുള്ള പുനരന്വേഷണത്തിലാണ് മൊഴി നല്‍കിയത്. മിസ് മാന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ ബലാത്സംഗ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ അയാള്‍ ഇപ്പോള്‍ 25 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരും.
2013 മാര്‍ച്ച് 18-ന് മിഡ്ടൗണിലെ ഡബിള്‍ട്രീ ഹോട്ടലില്‍ നടന്ന ആക്രമണത്തെക്കുറിച്ച് പറയുമ്പോള്‍ 38 വയസ്സുള്ള മുന്‍നടി കരഞ്ഞു. വെയ്ന്‍സ്റ്റൈന്‍ തന്നെ കെണിയില്‍ പെടുത്തിയെന്നും ഉദ്ധാരണക്കുറവ് പരിഹരിക്കാനുള്ള മരുന്ന് കുത്തിവെച്ചായിരുന്നു തന്നെ പലതവണ ബലാത്സംഗത്തിനും നിര്‍ബന്ധിത ലൈംഗികതയ്ക്കും ഇരയാക്കി യതെന്നും പറഞ്ഞു. മുറിയുടെ വാതില്‍ തടഞ്ഞ് നിന്ന് വെയ്ന്‍സ്റ്റൈന്‍ വസ്ത്രം അഴിക്കാന്‍ തന്നോ ആവശ്യപ്പെട്ടു. എല്ലാം കഴിഞ്ഞപ്പോള്‍ ചവറ്റുകുട്ടയില്‍ ‘നെക്രോ-സംഥിംഗ്’ എന്ന് എഴുതിയ ഒരു സൂചി കണ്ടെത്തിയതായി മിസ് മാന്‍ പറഞ്ഞു. അത് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ ‘നിശ്ചലമായ ലിംഗം’ എന്നാണെന്ന് കണ്ടെത്തി.
ഇതിന് ശേഷം ഹാര്‍വി വെയ്ന്‍സ്റ്റൈനുമായി താന്‍ സങ്കീര്‍ണ്ണമായ ബന്ധം തുടരാന്‍ നിര്‍ബ്ബന്ധിതയായെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യ ങ്ങള്‍ ചെയ്യുന്ന ബാഹ്യമായി മാന്യനായ ഒരു മനുഷ്യനെക്കുറിച്ചുള്ള 19-ാം നൂറ്റാണ്ടിലെ ഗോതിക് ഹൊറര്‍ നോവലിനെ പരാമര്‍ശിച്ചുകൊണ്ട് അവര്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെ ‘ഡോ ജെക്കാളും മിസ്റ്റര്‍ ഹൈഡും’ എന്ന് വിശേഷിപ്പിച്ചു.
2013 ലെ ഹോട്ടല്‍ റൂം ബലാത്സംഗ സംഭവത്തിന് മുമ്പ്, ലോസ് ഏഞ്ചല്‍സിലെ അവരുടെ ആദ്യ സ്വകാര്യ മീറ്റിംഗില്‍ വെയ്ന്‍സ്റ്റൈന്‍ തനിക്ക് ഓറല്‍ സെക്‌സ് നടത്തിയിരു ന്നു വെന്ന് അവര്‍ പറഞ്ഞു. വാമ്പയര്‍ അക്കാദമിക്ക് വേണ്ടി ഒരു സ്‌ക്രിപ്റ്റ് നല്‍കാനെന്ന വ്യാജേന തന്നെയും ഒരു സുഹൃത്തിനെയും തന്റെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചാ യിരുന്നു ഈ കാര്യം ചെയ്തത്.
വെയ്ന്‍സ്റ്റെന്റെ വലിയസ്വാധീനവും മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണുമാ യുള്ള ശക്തമായ ബന്ധവും കാരണം ആ സമയത്ത് പീഡനം പുറത്തുപറയാന്‍ താന്‍ ഭയപ്പെട്ടിരുന്നു. എതിര്‍ത്താല്‍ അയാള്‍ തന്റെ സുഹൃത്തിനെ വിളിക്കുമെന്നും രഹസ്യാന്വേഷണ വിഭാഗം വന്ന് തന്നെ കൊണ്ടുപോകുമെന്നും താന്‍ ഭയന്നിരുന്ന തായും അവര്‍ പറഞ്ഞു. ഹാര്‍വി വെയ്ന്‍സ്റ്റീനില്‍ നിന്ന് താന്‍ ഒരിക്കലും പണം സ്വീകരിച്ചിട്ടില്ലെന്നും അയാള്‍ക്ക് വേണ്ടി ഒരു ലൈംഗികത്തൊഴിലാളിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ലായിരുന്നെന്നും പറഞ്ഞു.