പൊള്ളിപ്പൊങ്ങിയ പൂരിയും വെജിറ്റബിള്‍ കറിയും ഇന്ത്യയില്‍ വളരെയേറെ പ്രിയങ്കരമായ വെജിറ്റബിള്‍ ഫുഡ്‌സില്‍ ഒന്നാണ്. ഭക്ഷണത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, ആരോഗ്യകരവും ആഹ്ലാദകരവുമായ പ്രധാന വിഭവങ്ങളിലൊന്നിനൊപ്പം പക്ഷേ കഴിക്കുന്നയാള്‍ എത്ര എണ്ണ കൂടി കഴിക്കുന്നുണ്ടെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കിരണ്‍ കുക്രേജ എന്ന പോഷകാഹാര വിദഗ്ദ്ധന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരിക്കുന്ന ഒരു റീല്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഒരു പൂരികുടിക്കുന്ന എണ്ണയുടെ അളവ് കണക്കാക്കാനായിരുന്നു അവര്‍ റീലുമായി എത്തിയത്. പൂരിയുണ്ടാക്കാന്‍ അവര്‍ 204 ഗ്രാം എണ്ണ ഉപയോഗിച്ചതായി പറയുന്നു. ആ എണ്ണയില്‍ നിന്ന് 6 പൂരി വറുത്തെടുത്തു. എടുത്ത എണ്ണയുടെ അളവ് കണക്കാക്കിയാല്‍ ഒരു പൂരി 7.5 ഗ്രാം എടുത്തതായി അവര്‍ വിശദീകരിച്ചു. 7.5 ഗ്രാം എണ്ണയില്‍ നിന്ന് മാത്രം 67.5 കലോറി ശരീരത്തില്‍ കയറുമ്പോള്‍ 30 ഗ്രാം പൂരി 90 കലോറി നല്‍കുന്നു. അങ്ങിനെ നോക്കുമ്പോള്‍ ‘1 പൂരി = 90 + 67.5 = 157.5 കലോറി!’
സാധാരണ കലോറിയുടെ ഉറവിടം പൂരിത കൊഴുപ്പില്‍ നിന്നാണ്, അതിനാല്‍ സ്ഥിരമായി പൂരി കഴിക്കുന്നത് അഭികാമ്യമല്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. പക്ഷേ, നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താന്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ നിങ്ങള്‍ക്കത് കഴിക്കാം. മുകളില്‍ സൂചിപ്പിച്ച കണക്കുകൂട്ടലുകള്‍ ശരിയാണെന്ന് സമ്മതിച്ചുകൊണ്ട് രജിസ്റ്റര്‍ ചെയ്ത ഡയറ്റീഷ്യന്‍ ഗരിമ ഗോയല്‍ പറഞ്ഞു.
‘ശരാശരി, ഒരു പൂരി ഒന്നര ടീസ്പൂണ്‍ എണ്ണ ആഗിരണം ചെയ്യുന്നു. ഒരു ഗ്രാം കൊഴുപ്പില്‍ 9 കിലോ കലോറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. അതിനാല്‍ 5-7.5 ഗ്രാം ഓയില്‍ ഏകദേശം 45-67.5 കിലോ കലോറി നല്‍കും. ഒരു പൂരിയില്‍ 69 കലോറിയും 7.3 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 4.1 ഗ്രാം കൊഴുപ്പും ഉണ്ടെന്ന് മറ്റു വിദഗ്ദ്ധരും പറയുന്നു.
ഗണ്യമായ അളവില്‍ എണ്ണയില്‍ പാകം ചെയ്യുന്ന പൂരി മൊരിഞ്ഞതും സ്വാദിഷ്ടവുമാണ്. പൂരി തയ്യാറാക്കുമ്പോള്‍ എണ്ണയുടെ ഉപയോഗം വ്യത്യാസപ്പെടാം, എണ്ണയുടെ ആഗിരണം പൂരിയുടെ വലുപ്പത്തെയും ഉപയോഗിക്കുന്ന ചേരുവകളെയും ആശ്രയിച്ചിരിക്കുന്നെന്നാണ് പാചക വിദഗ്ദ്ധര്‍ പറയുന്നത്. കൂടുതല്‍ വെള്ളം ചേര്‍ത്താല്‍, കൂടുതല്‍ എണ്ണ ആഗിരണം ചെയ്യപ്പെടും. ഒരു സാധാരണ പൂരിക്ക് ഏകദേശം 30 ഗ്രാം ഭാരവും ഏകദേശം 100-120 കലോറിയും അടങ്ങിയിരിക്കാം. ആഴത്തില്‍ വറുത്ത പ്രക്രിയ എണ്ണ കൂടുതല്‍ ആഗിരണം ചെയ്യാന്‍ കാരണഗമാകും.
ഒരു പൂരി എത്ര എണ്ണ ആഗിരണം ചെയ്യുന്നു എന്നത് വറുത്ത എണ്ണയുടെ താപനിലയെ ആശ്രയിച്ചിരിക്കുന്നു. ‘ഒരു പൂരി വറുക്കുമ്പോള്‍ തീജ്വാല വളരെ പ്രധാനമാണ്, കാരണം പൂരികള്‍ ഉയര്‍ന്ന തീയില്‍ തുറന്ന് കൂടുതല്‍ എണ്ണ ആഗിരണം ചെയ്യുന്നു. കുറഞ്ഞ തീയില്‍ പോലും പൂരി കൂടുതല്‍ എണ്ണ ആഗിരണം ചെയ്യുന്നു. അതിനാല്‍ ചൂടാക്കിയ എണ്ണ ഇടത്തരം തീയില്‍ വേണം. .ഉടനീളം ചൂട് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുമ്പോള്‍ താപനില ഇടത്തരം ചൂടായി നിലനിര്‍ത്തേണ്ടിവരുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.