Celebrity

ബോളിവുഡില്‍ അതിജീവിക്കാന്‍ ഹേമമാലിനി തനിക്ക് നല്‍കിയ ‘ഗോള്‍ഡന്‍ ടിപ്പ്’; വെളിപ്പെടുത്തി മകള്‍ ഇഷ ഡിയോള്‍

ബോളിവുഡ് താരങ്ങളായ ഹേമ മാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളായ ഇഷ ഡിയോള്‍ 2000 കളുടെ തുടക്കത്തിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ രണ്ട് സിനിമകളില്‍ ഒപ്പിടുമ്പോള്‍ മാതാപിതാക്കളുടെ പാരമ്പര്യത്തിന് അനുസൃതമായി ജീവിക്കാന്‍ തനിക്ക് വലിയ സമ്മര്‍ദ്ദം തോന്നിയിട്ടില്ലെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഇഷ തുറന്നു പറഞ്ഞിരുന്നു. എന്നിരുന്നാലും, സിനിമകള്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ എന്തായിരിയ്ക്കുമെന്ന ആശങ്ക തോന്നിയിരുന്നുവെന്ന് ഇഷ പറയുന്നു.

വര്‍ഷങ്ങളോളം സൂപ്പര്‍ സ്റ്റാറായിരുന്ന അമ്മ ഹേമമാലിനിയോടാണ് തന്നെ പലപ്പോഴും താരതമ്യപ്പെടുത്തിയിരുന്നത്. ഈ രീതി കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ തനിക്ക് അന്യായമായി തോന്നിയെന്ന് ഇഷ വ്യക്തമാക്കി. 2002-ല്‍ പുറത്തിറങ്ങിയ ‘കോയി മേരേ ദില്‍ സേ പൂച്ചെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇഷയുടെ ബോളിവുഡ് അരങ്ങേറ്റം. സിനിമയില്‍ തന്നെ തന്റെ കരിയര്‍ ആരംഭിക്കുന്നതില്‍ താന്‍ വളരെ ആവേശഭരിതയായിരുന്നുവെന്ന് ഇഷ പറയുന്നു. എന്നാല്‍ സിനിമകള്‍ പുറത്തിറങ്ങി ആളുകള്‍ തന്നെക്കുറിച്ച് എഴുതാന്‍ തുടങ്ങിയതിന് ശേഷം തനിക്ക് വളരെയധികം സമ്മര്‍ദ്ദം തോന്നിയിരുന്നു. തന്റെ ആദ്യ ചിത്രത്തെ പോലും 200-ഓളം ചിത്രങ്ങള്‍ ബോളിവുഡില്‍ ചെയ്ത തന്റെ അമ്മയോടാണ് എല്ലാവരും താരതമ്യപ്പെടുത്തിയിരുന്നതെന്ന് ഇഷ ചൂണ്ടിക്കാട്ടുന്നു. ”അന്ന് എനിക്ക് വെറും 18 വയസായിരുന്നു പ്രായം. എന്റെ ശരീരഭാരത്തെ പോലും അവര്‍ താരതമ്യം ചെയ്തു. പക്ഷേ ഞാന്‍ ചെയ്ത വേഷങ്ങളില്‍ ഞാന്‍ ഭംഗിയുള്ളവളായി തന്നെയാണ് എനിക്ക് തോന്നിയത് ” – ഇഷ പറയുന്നു.

ഈ കമന്റുകള്‍ കേട്ട ശേഷം താന്‍ അമ്മയോട് സംസാരിച്ചെന്നും തനിക്ക് ഇന്‍ഡസ്ട്രിയില്‍ തുടരാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ഒരു കൂടി ആലോചിയ്ക്കാന്‍ അമ്മ പറഞ്ഞുവെന്നും ഇഷ പറയുന്നു. സിനിമ മേഖലയില്‍ നിലനില്‍ക്കണമെങ്കില്‍ കുറച്ച് തൊലിക്കട്ടിയൊക്കെ വേണമെന്ന് അമ്മ തന്നെ ഓര്‍മ്മിപ്പിച്ചുവെന്നും ഇഷ പറയുന്നു. പിന്നെ ഞാന്‍ എന്റെ അമ്മയുമായി തുറന്നു സംസാരിച്ചു. എന്റെ ശരീരഭാരത്തെ കുറിച്ച് പോലും എഴുതുന്നുവെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയില്ല, പക്ഷേ അത് എന്നെ ബാധിക്കുന്നുവെന്നും അമ്മയോട് ഞാന്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കാന്‍ ഞാന്‍ ചെറുപ്പം മുതലേ ആഗ്രഹിക്കുന്ന കാര്യമാണെന്ന് അമ്മയോട് ഞാന്‍ തുറന്നു പറഞ്ഞു. ” ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത് അതിന്റെ ഭാഗമാകും, നീ എന്റെ മകളാണ്, നിരന്തരമായ താരതമ്യങ്ങള്‍ ഉണ്ടാകും. അത് നിങ്ങളെ ബാധിക്കാന്‍ നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, നിങ്ങള്‍ തെറ്റായ രീതിയിലാണ് പോകുന്നത്, പകരം നിങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാന്‍ കഴിയുമെങ്കില്‍, തുടര്‍ന്ന് തുടരുക.” – അമ്മ പറഞ്ഞു. എനിക്ക് അമ്മയുടെ കൈയ്യില്‍ നിന്ന് ലഭിച്ച ഗോള്‍ഡന്‍ ടിപ്പ് ആയിരുന്നു അതെന്ന് ഇഷ അഭിമുഖത്തില്‍ പറഞ്ഞു.