Good News

ഒരു വീട്ടിലെ എല്ലാവരുടെയും ജനനദിവസം ഒന്ന്; ഒരേ ദിവസം ജനിച്ച ദമ്പതികള്‍ക്ക് ജന്മദിനത്തില്‍ ഉണ്ടായത് ഇരട്ടകള്‍…!!

രു വീട്ടിലെ എല്ലാവരും ജനിച്ചത് ഒരു ദിവസമായാല്‍ എങ്ങിനിരിക്കും? നിശ്ചിത തീയതിയേക്കാള്‍ പത്ത് ദിവസം മുമ്പ് പ്രസവിക്കുമെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയപ്പോള്‍ സിയാറ ബ്ലെയറിന് ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇരട്ടക്കുട്ടികള്‍ പിറന്നതോടെ കുടുംബം മുഴുവന്‍ ഇപ്പോള്‍ ഒരേ ജന്മദിനം പങ്കിടുകയാണ്.

ഓഹിയോയിലെ ക്ലീവ്ലാന്‍ഡില്‍ ഓഗസ്റ്റ് 18 ന് അര്‍ദ്ധരാത്രി കഴിഞ്ഞ് 30 മിനിറ്റിനു ശേഷം അവളും അവളുടെ പങ്കാളിയായ ജോസ് എര്‍വിനും ജോസ് ജൂനിയര്‍, ആര്യ എന്നിവരെ സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം അവര്‍ കണ്ടുമുട്ടിയപ്പോള്‍ അവളോട് സംസാരിക്കാനുള്ള ഒരു അടയാളമായി ജോസ് എടുത്തത് തന്റെ ജന്മദിനം തന്നെയായിരുന്നു. എന്നാല്‍ അന്നുതന്നെയാണ് തന്റെ ജന്മദിനമെന്നത് അവളുടെ ഐഡി കാണുന്നതുവരെ അവള്‍ തമാശ പറയുകയാണെന്ന് ജോസ് കരുതി. എന്നാല്‍ ഇക്കാര്യം അറിഞ്ഞതോടെ തങ്ങള്‍ ഒരുമിച്ചിരിക്കേണ്ടതിന്റെ മറ്റൊരു അടയാളമായി ജോസ് അത് എടുത്തു.

എന്റെ പേരും അതേ ജന്മദിനവുമായി എന്റെ മകനുണ്ടായത് അതിശയകരമാണ്. ഒരേയൊരു വ്യത്യാസം ഞാന്‍ ജനിച്ചത് 1992 ലും അവന്‍ 2023 ലും ആണ് എന്നതാണ്. ഇരട്ടക്കുട്ടികളും അവരുടെ അമ്മയും വിശ്രമിക്കുന്നുണ്ടെന്നും സുഖമായിരിക്കുന്നതായും ജോസ് പറഞ്ഞു