Movie News

പുണ്യാളനെ സ്തുതിക്കുന്ന യുവാക്കളുടെആഘോഷം; കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനമെത്തി

മാഹഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തിറങ്ങി.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യാവൽക്കാരത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം.

നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ – ഗായക സംഘത്തിന്റെ രംഗപ്രവേശം… ഇതിനിടയിൽ ചില കുടുംബ പ്രശ്നങ്ങൾ … ഇതിന്റെയെല്ലാം സംഗമമാണ് ഈ ചിത്രം. നർമ്മത്തിലൂടെയും, ഒപ്പം ത്രില്ലിറായിട്ടുമാണ് അവതരണം.

ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, അന്നാ രേഷ്മ രാജൻ, സ്നേഹാ ബാബു. സലിം കുമാർ, പക്രു . ജാഫർ ഇടുക്കി, മണിയൻപിള്ള രാജു, ബെന്നി പീറ്റേഴ്സ്, കോബ്രാ രാജേഷ്, സാജു നവോദയാ , സ്നേഹാശ്രീകുമാർ, മങ്കാമഹേഷ്, ഷാജി മാവേലിക്കര , ബിന്ദു എൽസി, മജീദ് എന്നിവരും പ്രധാന താരങ്ങളാണ്.