Sports

ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്നും മടങ്ങി, അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി

വെള്ളിയാഴ്ച ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 114 റണ്‍സിനും ജയിക്കാന്‍ സഹായിച്ചുകൊണ്ട് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തലകുനിച്ചു. 704 വിക്കറ്റുകള്‍ വീഴ്ത്തിയ 41 കാരനായ ഇംഗ്‌ളീഷ് ബൗളര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ കളി അവസാനിപ്പിച്ചു.

ആന്‍ഡേഴ്‌സന്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് 32 ന് മൂന്ന് വിക്കറ്റ് എന്ന ബൗളിംഗ് റെക്കോഡ് കുറിച്ചു. മൂന്നാം ദിവസത്തെ കളിയില്‍ വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിപ്പിച്ചു. മൂന്ന് വിക്കറ്റുകളില്‍ ഒരെണ്ണം വന്നത് വെള്ളിയാഴ്ചയായിരുന്നു.

ഇംഗ്‌ളണ്ടിന് ജയിക്കാന്‍ കേവലം ഒരു വിക്കറ്റ് കൂടി മാത്രം മതിയെന്ന അവസ്ഥയില്‍ തന്റെ ബൗളിംഗില്‍ ഗുഡുകേശ് മോത്തിയുടെ ക്യാച്ച് താരം കൈവിട്ടിരുന്നു. പിന്നാലെ ജോഷ്വാ ഡാ സില്‍വയെ ആന്‍ഡേഴ്‌സണ്‍ വീഴ്ത്തിയതോടെ താരം മുട്ടുകുത്തി പിന്നെ കൈകൊണ്ട് മുഖം മറച്ചു.

ശ്രദ്ധാകേന്ദ്രമാകാന്‍ ഇഷ്ടപ്പെടാത്ത ആന്‍ഡേഴ്‌സണ്‍, ഇരു ടീമുകളില്‍ നിന്നും ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം വികാരാധീനനായി കാണപ്പെട്ടു. ഒപ്പം ദിവസത്തിന്റെ തുടക്കത്തില്‍ പുറത്തിറങ്ങിയപ്പോള്‍ കാണികളുടെ കൈയ്യടിയും. 1946ല്‍ അലക് ബെഡ്സറിന് ശേഷം സ്വന്തം തട്ടകത്തില്‍ ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇംഗ്ലണ്ട് ബൗളറാണ് ആന്‍ഡേഴ്‌സണ്‍.

അന്തരിച്ച ഓസ്ട്രേലിയ ലെഗ്സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ 708 വിക്കറ്റിന് നാല് വിക്കറ്റ് പിന്നിലാണ് ആന്‍ഡേഴ്സണ്‍ തന്റെ ടെസ്റ്റ് കരിയര്‍ പൂര്‍ത്തിയാക്കിയത്. ഒരു ബൗളര്‍ക്ക് മാത്രമേ അവരേക്കാള്‍ കൂടുതല്‍ ഉള്ളൂ. ശ്രീലങ്കയുടെ മുന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ 800.