പരമ്പരാഗത കുടുംബസങ്കല്‍പ്പത്തിന് അപ്പുറത്ത് ഒരു കൂട്ടുകുടുംബം ആസൂത്രണം ചെയ്ത് ലോകത്തെ അതിസമ്പന്നനും ടെക് വമ്പനുമായ എലോണ്‍ മസ്‌ക്ക്. തന്റെ 11 കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കും ഒരുമിച്ച് താമസിക്കുന്നതിന് ടെക്സാസിലെ ഓസ്റ്റിനില്‍ 35 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളികയും അതിനോട് ചേര്‍ന്നുള്ള മറ്റൊരു ആറ് ബെഡ്റൂം വസ്തുവും വാങ്ങി.
എലോണ്‍ മസ്‌കിന്റെ ടെക്സാസ് ഹൗസില്‍ നിന്ന് വെറും 10 മിനിറ്റ് മാത്രം അകലെയാണ് ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ കുട്ടികളെ പരസ്പരം ജീവിതത്തിന്റെ ഭാഗമാക്കാന്‍ സഹായിക്കാനും അവരോടൊപ്പം തന്റെ സമയം ഷെഡ്യൂള്‍ ചെയ്യാനും വേണ്ടിയാണ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക്, അസാധാരണമായ ക്രമീകരണം നടത്തുന്നത്.
2002 മുതല്‍ മസ്‌കിന് 12 കുട്ടികളാണ് ജനിച്ചത്. എന്നാല്‍ മുന്‍ ഭാര്യ ജസ്റ്റിന്‍ മസ്‌കിലുണ്ടായ ആദ്യ കുട്ടി ജനിച്ച് വെറും 10 ആഴ്ച പ്രായമുള്ളപ്പോള്‍ സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്‍ഡ്രോം ബാധിച്ച് മരിച്ചു. 2008-ല്‍, ദമ്പതികള്‍ വിവാഹമോചനത്തിന് മുമ്പ് ഐവിഎഫ് വഴി അഞ്ച് കുട്ടികളുടെ മാതാപിതാക്കളായി. ഇരട്ടകളായ ഗ്രിഫിന്‍, വിവിയന്‍, തുടര്‍ന്ന് ട്രിപ്പിള്‍സ് സാക്‌സണ്‍, ഡാമിയന്‍, കായ്.
പിന്നീട് മസ്‌ക് ബ്രിട്ടീഷ് നടി താലുല റിലേയുമായി ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹം രണ്ടുതവണ വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തു. അവര്‍ക്ക് ഒരിക്കലും കുട്ടികളുണ്ടായിരുന്നില്ല. 2020 നും 2022 നും ഇടയില്‍, സംഗീതജ്ഞന്‍ ഗ്രിംസിനൊപ്പം മസ്‌ക് മൂന്ന് കുട്ടികളെ കൂടി സ്വാഗതം ചെയ്തു.
പങ്കാളിയുടെ യഥാര്‍ത്ഥ പേര് ക്ലെയര്‍ ബൗച്ചര്‍ എന്നാണ്. അവര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ‘എക്‌സ്’ എന്നും ‘വൈ’ എന്നും അറിയപ്പെടുന്നു. ‘ടൗ’ എന്ന ടെക്‌നോ മെക്കാനിക്കസ് എന്നാണ് മൂന്നാമത്തെ കുട്ടിയുടെ പേര്.
നിലവില്‍, ഗ്രിംസും മസ്‌ക്കും അവരുടെ കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. 2021-ല്‍, മസ്‌കിന്റെ ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ എക്സിക്യൂട്ടീവായ ശിവോണ്‍ സിലിസുമായി മസ്‌ക് ഇരട്ടകളെ രഹസ്യമായി സ്വാഗതം ചെയ്തു. ഈ വര്‍ഷം അവര്‍ക്ക് മൂന്നാമത്തെ കുട്ടിയുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുകയാണ്.