വെള്ളം തിളപ്പിക്കാനായി ഇലക്ട്രിക് കെറ്റിലുകള്‍ പലരും ഉപയോഗിക്കാറുണ്ട്. ഹോസ്റ്റല്‍ കാലത്ത് കാപ്പിയിടാനും മാഗ്ഗി ഉണ്ടാക്കാനും എന്തിന് പറയണം ചോറ് വെക്കാനായിട്ട് വരെ ഉപയോഗിച്ചവരുണ്ടാകും.ദൈനംദിന ജോലികളില്‍ പലതും എളുപ്പമാക്കാനായി കെറ്റിലുകള്‍ ഉപയോഗിക്കുന്നു.
അരി തിളപ്പിക്കാനും പച്ചക്കറി വാട്ടിയെടുക്കാനുമൊക്കെ സ്റ്റൗവില്‍ വച്ച് വെള്ളം തിളപ്പിക്കനായി കുറച്ച് സമയം എടുക്കും ഇതൊഴിവാക്കുന്നതിനായി കെറ്റിലില്‍ വെള്ളം തിളപ്പിക്കുക. തിരക്കുള്ള ദിവസത്തില്‍ സമയം ലാഭിക്കാനായി സാധിക്കും. കാരണം കെറ്റിലില്‍ വെള്ളം തിളപ്പിക്കാൻ സാധാരണയായി ഒന്നോ രണ്ടോ മിനിറ്റ് എടുക്കുകയുള്ളു.
ചൂടുവെള്ളത്തില്‍ ഡിഷ് വാഷ് ഒഴിച്ച് കഴുകിയാല്‍ അടക്കളപ്പാത്രങ്ങള്‍ പെട്ടെന്ന് വൃത്തിയാകുന്നു. ഇതിനായി വെള്ളം പെട്ടെന്ന് തിളപ്പിച്ചെടുക്കാന്‍ ഇലക്ട്രിക് കെറ്റില്‍ ഉപയോഗിക്കാം.
ജലദോഷവും പനിയുമുള്ളപ്പോള്‍ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ മടിയായിരിക്കും. ആ സാഹചര്യത്തില്‍ ഒരു കെറ്റില്‍ അനുഗ്രഹമായിരിക്കും. ചൂടുവെള്ളം വേഗം തയ്യാറാക്കാനായി സാധിക്കും.
ഡ്രൈഫ്രൂട്ട്‌സും നട്‌സുമൊക്കെ പെട്ടെന്ന് കുതിര്‍ന്ന് കിട്ടാനായി കെറ്റിലില്‍ വെള്ളം തിളപ്പിച്ച് ആ വെള്ളത്തിലിട്ട് വെക്കാം.
കൂടാതെ മുട്ട പുഴുങ്ങണമെങ്കില്‍ കെറ്റില്‍ ഉപയോഗിക്കാം. അതിനായി ഇതില്‍ വെള്ളം ഒഴിച്ച്, കഴുകി വൃത്തിയാക്കിയ മുട്ട ഇടുക. 8- 10 മിനിറ്റ് വേവിച്ചാല്‍ മുട്ട പുഴുങ്ങികിട്ടും.
കെറ്റിലില്‍ കുറച്ച് വെള്ളം തിളപ്പിച്ച് ചൂട് കുറച്ചാറുമ്പോള്‍ ഒരു ടബ്ബിൽ ഒഴിച്ചാൽ മതി. നിങ്ങളുടെ പാദം നനച്ച് ഹോം പെഡിക്യൂർ എടുക്കാൻ തയ്യാറാക്കാം.