എല്ലാ ദാമ്പത്യ ജീവിതത്തിന്റെയും അടിസ്ഥാന ഘടകം സ്നേഹമാണ്. സ്നേഹമുണ്ടെങ്കിൽ അവിടെ സന്തോഷവും സമാധാനവും ഒക്കെ നിലനിൽക്കും.. പിണക്കം ഉള്ളിടത്ത് ഇണക്ക് ഉള്ളൂ എന്നു പറയുന്നത് കേട്ടിട്ടില്ലേ. ഈ പിണക്കങ്ങൾ വെറും സൗന്ദര്യം പിണക്കങ്ങൾ മാത്രമാണ്. സ്നേഹമുള്ളവർക്ക് ഇണങ്ങാനും പിണങ്ങാനും ഒക്കെ കഴിയൂ. നിങ്ങൾക്ക് എത്ര വയസ്സായാലും നിങ്ങൾ മരിക്കുന്നത് വരെയും പരസ്പരം സ്നേഹിച്ചു കൊണ്ടിരിക്കുക.
ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത. പ്രായമായ രണ്ടു ദമ്പതികളാണ് വീഡിയോയിൽ താങ്കൾ എങ്ങനെയാണ് കണ്ടുമുട്ടിയത് എന്നും ഇത്രയും കാലം സ്നേഹത്തോടെ സമാധാനത്തോടെയും എങ്ങനെയാണ് ജീവിച്ചതെന്നുമാണ് വീഡിയോയിൽ പറയുന്നത്. പുതുതലമുറയ്ക്ക് ഈ വീഡിയോ എന്തായാലും ഒരു മാതൃക തന്നെയാണ്.
പരസ്പരം ഒന്നിച്ച് കഴിഞ്ഞാൽ ഉടുപ്പൂരി കളയുന്നതുപോലെയാണ് ചില ബന്ധങ്ങൾ ചിലർ കാണുന്നത്. ഒന്നോ രണ്ടോ കാര്യങ്ങൾക്ക് വഴക്ക് തുടങ്ങി അത് പിന്നെ വലിയ വലിയ വഴക്കിലേക്ക് എത്തിപ്പെടുന്ന ദാമ്പത്യ ജീവിതങ്ങളും നമുക്ക് ചുറ്റിലുമുണ്ട്. ചിലർ സ്വന്തം മക്കളെ ഓർത്ത് ഇഷ്ടമല്ലെങ്കിലും ഇഷ്ടമല്ലാത്ത പങ്കാളിയെ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് കൂടെ ജീവിക്കുന്ന സാഹചര്യവും നമുക്ക് ചുറ്റിലും ഉണ്ട്. അവർക്കൊക്കെ ഉപകാരപ്പെടുന്ന വീഡിയോ ആണിത്.
പ്രായമായ മനുഷ്യൻ തൻ്റെ ജീവിത പങ്കാളിയെ ആദ്യമായി കണ്ടുമുട്ടിയ സമയത്തെക്കുറിച്ച് ഗൃഹാതുരതയോടെ ഓർമ്മിക്കുന്നതാണ് വീഡിയോയുടെ തുടക്കം. “ഞാൻ ആദ്യമായി കണ്ടുമുട്ടിയ പെൺകുട്ടിയെ ഞാൻ വിവാഹം കഴിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്ന് അദ്ദേഹം പറയുന്നു.
അവനെ ആദ്യം കണ്ടപ്പോൾ തന്നെ അവൾ ഫ്ലാറ്റായി എന്ന് ഭർത്താവ് പറയുമ്പോൾ നിങ്ങൾ എന്നെ നാണംകെടുത്തി കളയുമോ എന്നായി ഭാര്യയുടെ ചോദ്യം. എന്നാൽ തന്റെ ഭർത്താവിനെ ചെറുപ്പകാലത്ത് ഇതിലും നല്ല സുന്ദരനായിരുന്നു കാണാൻ ആകെ നോട്ടത്തിൽ തന്നെ താൻ ഫ്ലാറ്റായി പോയി എന്ന് സത്യവും ഭാര്യ പറയാതിരിക്കുന്നില്ല. ആദ്യമായി കണ്ട മാത്രയിൽ തന്നെ അദ്ദേഹത്തെ വിവാഹം ചെയ്യാനിലെ മനസ്സ് കൊതിക്കുകയായിരുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
പരസ്പരമുള്ള വിവാഹ ജീവിതത്തിൽ അഹം എന്ന ഭാവത്തെ മാറ്റി നിർത്തുക അഹംഭാവം എന്ന് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നു അന്ന് നമ്മുടെ ജീവിതത്തിന്റെ പതനവും തുടങ്ങുകയായി. പരസ്പരം ഒന്നാണ് എന്ന വിശ്വാസത്തോടുകൂടിയും സ്നേഹത്തോടുകൂടിയും മുന്നോട്ട് പോയാൽ നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഹാപ്പിയായി ഇരിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇരുവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കുള്ളിൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയിൽ കമന്റ് ചെയ്തത്. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒരു നല്ല സിനിമ കണ്ടുതീർത്ത പ്രതിവിധിയാണ് എന്നാണ് പലരും കമന്റ് ചെയ്തത്. ചുറ്റുമുള്ള സാഹചര്യങ്ങളെ ഓർക്കാതെ എടുത്ത് ചാടി തീരുമാനങ്ങൾ എടുക്കുന്ന പുതിയ തലമുറയ്ക്ക് ഇവരുടെ വീഡിയോ എന്നും പ്രചോദനമാണ് എന്ന് പറഞ്ഞവരും കുറവല്ല.