Movie News

ദീപികാപദുക്കോണ്‍ അമ്മയാകുന്നു; ഔദ്യോഗികമായി സ്ഥിരീകരിച്ച് രണ്‍ബീര്‍; കുഞ്ഞതിഥി സെപ്തംബറില്‍

ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്കിടയില്‍ നടി ദീപികാപദുക്കോണ്‍ അമ്മയാകാന്‍ പോകുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് നടന്‍ രണ്‍വീര്‍ സിംഗ്. ദീപികാപദുക്കോണ്‍ ഗര്‍ഭിണിയാണെന്നും സെപ്തംബറില്‍ കുഞ്ഞ് അതിഥി വരുന്നതായും ദമ്പതികള്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചത് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ്.

ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കുട്ടികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങളും ചിത്രങ്ങള്‍ ആലേഖനം ചെയ്ത രസകരവും ക്യൂട്ടുമായ പോസ്റ്റ് ഉപയോഗിച്ചാണ് തങ്ങളുടെ സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഈ വര്‍ഷം സെപ്തംബറില്‍ തങ്ങളുടെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ഇവര്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് ആരാധകരില്‍ നിന്നും വലിയ പ്രതികരണമാണ്.

നടന്‍ വിക്രം മാസി, നടി കൃതി സാനന്‍ എന്നിവരും ഇരുവരെയും അഭിനന്ദിച്ച് കമന്റ് ഇട്ടിട്ടുണ്ട്. നടി ദീപികാപദുക്കോണിന്റെ ബാഫ്റ്റാ പുരസ്‌ക്കാരവേദിയിലെ പ്രത്യക്ഷപ്പെടല്‍ മുതല്‍ നടിയുടെ ഗര്‍ഭാവസ്ഥ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തന്റെ വയര്‍ മറയ്ക്കുന്ന രീതിയില്‍ സാരി അണിഞ്ഞായിരുന്നു പ്രത്യക്ഷപ്പെട്ടത്.

ഈ വര്‍ഷം ആദ്യം സിംഗപ്പൂര്‍ വോഗിന് നല്‍കിയ അഭിമുഖത്തില്‍ അമ്മയാകുന്നതിനെക്കുറിച്ച് നടി തന്റെ ചിന്തകള്‍ പങ്കുവെച്ചിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ സ്വന്തം കുടുംബ ആരംഭിക്കുന്ന ദിവസത്തെക്കുറിച്ച് നോക്കുകയാണെന്നായിരുന്നു നടി പറഞ്ഞത്.