Healthy Food

ഉള്ളി നമ്മളെ കരയിപ്പിക്കും, എന്നാല്‍ ഉള്ളി കഴിച്ചാല്‍ വിഷാദരോഗത്തെ അകറ്റാം

പാചകത്തിനും ഔഷധത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഭക്ഷണത്തില്‍ ദിവസവും ഉള്ളി ഉള്‍പ്പെടുത്തുന്നത് ഡോക്ടര്‍മാരെ അകറ്റാനുള്ള ഒറു മാര്‍ഗം കൂടിയാണ്. നമ്മളെ കരയിപ്പിക്കുന്ന ആളെന്ന പേരിലാണ് ഉള്ളി അറിയപ്പെടുന്നതെങ്കിലും ഉള്ളിക്ക് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

  1. ഉള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ചീത്ത കൊളസ്‌ട്രോളുകള്‍ ഇല്ലാതാക്കി ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു.
  2. ഉള്ളിയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ”സി” പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
  3. ഉള്ളിയിലടങ്ങിയിരിക്കുന്ന ക്യുര്‍സെറ്റിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കുന്നു.
  4. രക്തത്തിലെ പ്രമേഹത്തിന്റെ അളവിനെ ക്രമീകരിയ്ക്കാന്‍ ഉള്ളിയിലടങ്ങിയിരിക്കുന്ന ക്രോമിയത്തിന് സാധിക്കുന്നു.
  5. ഉള്ളി നീരില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് പനിയ്ക്കും, ജലദോഷത്തിനും, അലര്‍ജികള്‍ക്കുമുള്ള നല്ല ഒരു മരുന്നാണ്.
  6. ഉള്ളിയുടെ ചെറിയ കഷ്ണമെടുത്ത് നാസാദ്വാരത്തില്‍ വെച്ച് വലിയ്ക്കുകയാണെങ്കില്‍ മൂക്കില്‍ നിന്ന് വരുന്ന ചോരയെ നിര്‍ത്താന്‍ സാധിക്കും.
  7. ഉള്ളി കഴിയ്ക്കുന്നത് വിഷാദരോഗം ഇല്ലാതാക്കാനും ഉറക്കക്കുറവിനും നല്ലതാണ്.
  8. ഉള്ളിയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ”സി” ചര്‍മ്മത്തിന് ഉത്തമമാണ്.
  9. പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഇതിനും ഉത്തമ പരിഹാരം ഉള്ളിയിലുണ്ട്. കുറച്ച് ഉള്ളിയെടുത്ത് അത് ജൂസാക്കി തലയില്‍ തേച്ചു പിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ മാറി കിട്ടും.