Lifestyle

ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ പാചകം ചെയ്യുമ്പോള്‍ ഈ പൊടിക്കൈകള്‍ പരീക്ഷിയ്ക്കാം

രുചികരമായ ഭക്ഷണം ഉണ്ടാക്കാനും കഴിയ്ക്കാനുമാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. ഭക്ഷണത്തിന് രുചി കൂട്ടാന്‍ അടുക്കളയില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുന്നവരാണ് വീട്ടമ്മമാര്‍. എന്നാല്‍ എത്ര നന്നായി ഉണ്ടാക്കാന്‍ ശ്രമിച്ചാലും പലരും നല്ല അഭിപ്രായങ്ങള്‍ പറയണമെന്നില്ല. നമ്മള്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങളുടെ രുചി കൂട്ടാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം….

സ്റ്റൗവില്‍ നിന്ന് വാങ്ങിയ ഉടനെ ഭക്ഷണം കഴിച്ചാല്‍ അതിന്റെ രുചി പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ലെന്നാണ് പറയുക. രസമുകുളങ്ങള്‍ വളരെ സെന്‍സിറ്റീവ് ആയതാണിതിന് കാരണം

ഉള്ളിയും വെളുത്തുളളിയും ആദ്യം തന്നെ മുറിച്ചുവയ്ക്കരുത്. ജോലി എളുപ്പത്തലാക്കാന്‍ ഉളളിയും വെളുത്തുളളിയുമെല്ലാം വളരെ മുന്‍പു തന്നെ ചിലര്‍ മുറിച്ച് വയ്ക്കാറുണ്ട്. എന്നാല്‍ പാചകത്തിനു തൊട്ടു മുന്‍പ് മുറിച്ചുപയോഗിച്ചാല്‍ രുചി വര്‍ദ്ധിക്കും

തക്കാളിയുടെ കുരു കളയരുത്. തക്കാളിയുടെ കുരു കളയുന്നവരാണ് ഭൂരി ഭാഗം പേരും. കുരു കളയാതെ ഉപയോഗിച്ചാല്‍ ഭക്ഷണത്തിന് രുചി വര്‍ദ്ധിക്കും.

പച്ചക്കറികള്‍ നല്ല തീയില്‍ വേവിക്കണം. പച്ചക്കറികള്‍ വേവിക്കുമ്പോള്‍ തീ കുറയ്ക്കാതെ നല്ല തീയില്‍ വേവിച്ചെടുത്താല്‍ രുചി വര്‍ദ്ധിക്കും

സ്‌പൈസസ് വറുത്തതിനു ശേഷം ഉപയോഗിക്കാം. ഗ്രാമ്പു, കറുവപ്പട്ട തുടങ്ങിയ പാചകത്തിനുപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ വറുത്തതിനു ശേഷം ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *