Fitness

ജിമ്മിൽ പോകാൻ സമയമില്ലേ? പകരം ചെയ്യാം ഈ അഞ്ച് വ്യായാമങ്ങൾ

ഫിറ്റ്നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ മിക്ക ആളുകള്‍ക്കും ജിമ്മില്‍ സ്ഥിരമായി പോയി വര്‍ക്കൗട്ട് ചെയ്യാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളും ഉണ്ടാകാം. തിരക്കുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജിമ്മില്‍ പോകാനോ വര്‍ക്ഔട്ട് ചെയ്യാനോ ഒന്നും സമയം കിട്ടാറുണ്ടാകില്ല. അങ്ങനെയുള്ളവര്‍ക്ക് മറ്റ് ചില വ്യായാമങ്ങള്‍ ജിമ്മില്‍ പോകുന്ന അതേ ഗുണമാണ് നല്‍കുന്നത്. അത്തരം വ്യയാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം……

നൃത്തം – ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സ്റ്റാമിന മെച്ചപ്പെടുത്താനും മനസ്സിനെ ആരോഗ്യമുള്ളതാക്കാനും നൃത്തം സഹായിക്കും. മനോനില മെച്ചപ്പെടുത്താനും ഇത് സഹായിക്കും. നൃത്തം ഒരുതരം കാര്‍ഡിയോ വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാനും നൃത്തം സഹായിക്കും. ഏതു സമയത്തും ചെയ്യാവുന്ന ഒരു വ്യായാമം കൂടിയാണ് നൃത്തം. ഇത് ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ സഹായിക്കും.

നടത്തം – എല്ലുകളുടെ സാന്ദ്രതയ്ക്കും സ്റ്റാമിന വര്‍ധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കാലറി കത്തിക്കാനും നടത്തം സഹായിക്കും. നടത്തം, ഹൃദയത്തെയും ആരോഗ്യമുള്ളതാക്കുന്നു. ഓഫിസിലേക്ക് നടന്നു പോകാം. ഭക്ഷണം കഴിച്ച ശേഷം നടക്കുന്നതും പ്രയോജനകരമാണ്.

പടികള്‍ കയറുക – ജിമ്മില്‍ പോകാന്‍ സമയം ഇല്ലെങ്കില്‍ ഓഫിസിലേക്ക് ലിഫ്റ്റില്‍ കയറി പോകുന്നതിനു പകരം പടികള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമേകും. പടികള്‍ കയറുന്നത് ശ്വസന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് ഊര്‍ജമേകാനും പടികള്‍ കയറുന്നതു വഴി സാധിക്കും.

സൈക്ലിങ് – സൈക്ലിങ് മികച്ച ഒരു കാര്‍ഡിയോ വ്യായാമമാണ്. രക്തചംക്രമണം വര്‍ധിപ്പിക്കാനും, എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. സൈക്ലിങ് ഊര്‍ജമേകുന്നതോടൊപ്പം മനോനില മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്‍ഡോര്‍ഫിന്‍, ഡോപമിന്‍ ഹോര്‍മോണുകളെ റിലീസ് ചെയ്യിക്കാനും സൈക്ലിങ് സഹായിക്കുന്നു. സൈക്കിളില്‍ ജോലി സ്ഥലത്തേക്ക് പോകുന്നത് ട്രെഡ്മില്ലില്‍ ഓടുന്നതിനു പകരമാവും.

വീട്ടു ജോലികള്‍ – ശരീരത്തെ എന്‍ഗേജ്ഡ് ആക്കി വയ്ക്കാന്‍ മികച്ച മാര്‍ഗമാണ് വീട്ടുജോലികള്‍ ചെയ്യുക എന്നത്. മിക്ക സ്ത്രീപുരുഷന്‍മാരും വീട്ടു ജോലികള്‍ ചെയ്യുന്നത് ശരീരത്തിന്റെ ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ സഹായിക്കും എന്ന് വിശ്വസിക്കുന്നു. മനോനില (mood) മെച്ചപ്പെടുത്താനും വീട്ടു ജോലികള്‍ ചെയ്യുന്നതു വഴി സാധിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *