Movie News

കമല്‍ഹസന്‍ മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ്‌ലൈഫില്‍ ദുല്‍ഖര്‍ ഇല്ല; ജയംരവിയും പിന്മാറും

നീണ്ട കാത്തിരിപ്പിനൊടുവിലാണ് കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്ന പുതിയ സിനിമ നടപ്പിലാകുന്നത്. മുന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ സിനിമയ്ക്ക് പ്രതീക്ഷ ഏറെയാണ്. എന്നാല്‍ സിനിമയില്‍ നിന്നും മലയാളതാരം ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയതായി വിവരമുണ്ട്. ഇതിന് പിന്നാലെ സിനിമയില്‍ നിന്നും ജയംരവിയും പിന്മാറുമെന്ന് കേള്‍ക്കുന്നു.

‘തഗ് ലൈഫി’ ന്റെ ഷൂട്ടിംഗ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ചിത്രത്തിന്റെ ഒരു ചെറിയ ഷെഡ്യൂള്‍ ടീം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ കമല്‍ഹാസന്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായതിനാല്‍ സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ഇതുവരെ തുടങ്ങാനായി്ട്ടില്ല. ചിത്രീകരണം വൈകുന്നതാണ് ദുല്‍ഖര്‍ സിനിമയില്‍ നിന്നും പുറത്താകുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

‘തഗ് ലൈഫ്’ ഷൂട്ടിന്റെ റീഷെഡ്യൂളിംഗ് അദ്ദേഹം കരാര്‍ ചെയ്തിട്ടുള്ള മറ്റു സിനിമകളുടെ ഡേറ്റുമായി ക്ലാഷ് ആകുന്ന സാഹചരയത്തിലാണ് ദുല്‍ഖര്‍ പിന്മാറിയത്. കമലും മണിരത്‌നവുമായി കൂടിക്കാഴ്ച നടത്തിയ താരം തന്റെ സാഹചര്യം വിശദീകരിച്ചു. ഇതിനായി ചെന്നൈയില്‍ എത്തിയ ദുല്‍ഖര്‍ കമല്‍ഹാസനെയും മണിരത്നത്തെയും കണ്ട് തന്റെ സാഹചര്യം വിശദീകരിച്ചു. തിരക്കുള്ള നടന്‍ പിന്നീട് തന്റെ മുതിര്‍ന്നവരില്‍ നിന്ന് അംഗീകാരം നേടുകയും ‘തഗ് ലൈഫിന്റെ’ ഭാഗമാകാന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു.

ദുല്‍ഖര്‍ സല്‍മാന്റെ അടുത്ത ചിത്രങ്ങള്‍ക്ക് കമല്‍ഹാസനും ആശംസകള്‍ നേര്‍ന്നതായി റിപ്പോര്‍ട്ട്. അതേസമയം സിനിമ വൈകുന്നതിനാല്‍ ദുല്‍ഖര്‍ സല്‍മാന് പിന്നാലെ ജയം രവിയും തഗ് ലൈഫില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ‘തഗ് ലൈഫിന്റെ’ അടുത്ത ഷെഡ്യൂള്‍ സെര്‍ബിയയില്‍ ആരംഭിക്കും, മണിരത്‌നം സിനിമയുടെ ചിത്രീകരണത്തിനുള്ള ലൊക്കേഷന്‍ അന്തിമമാക്കി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമേ സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിക്കു. ഇതിന് കൂടുതല്‍ സമയമെടുക്കും.