Oddly News

മദ്യാസക്തിയിൽ നടുറോഡിൽ കിടന്ന് തല്ലുണ്ടാക്കി കമിതാക്കൾ, വാഹനംകൊണ്ട് യുവാവിനെ ഇടിച്ചിടാൻ ശ്രമം: ദൃശ്യങ്ങൾ പുറത്ത്

യഥാർത്ഥ സംഭവങ്ങളുടെ നേർകാഴ്ചകളായി വരുന്ന വീഡിയോകൾക്ക് സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ രാജസ്ഥാനിലെ ബാർമറിൽ നിന്ന് പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വൻ ചർച്ചയാകുന്നത്. മദ്യപിച്ചെത്തിയ കാമുകനും കാമുകിയും നടുറോഡിൽ കാണിച്ചുകൂട്ടിയ കോലാഹലങ്ങളുടെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്.

ബാർമറിലെ മഹാവീർ നഗർ പ്രദേശത്ത് നടന്ന സംഭവത്തിൽ കമിതാക്കൾ തങ്ങളുടെ ബൊലേറോ ക്യാമ്പർ വാഹനം മനഃപൂർവം ഒരു യുവാവിന്റെ ദേഹത്തേക്ക് ഇടിച്ചുകയറ്റാൻ ശ്രമിക്കുന്നതാണ് കാണുന്നത്. എന്നാൽ യുവാവ് പരുക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.

@Ghar Ke Kalesh എന്ന എക്സ് ഉപഭോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ നടുറോഡിൽ കിടന്ന് മറ്റുള്ളവരുമായി വഴക്കുണ്ടാക്കുന്ന ഒരു കാമുകനെയും കാമുകിയെയുമാണ് കാണുന്നത്. മദ്യലഹരിയില്‍ ഇവർ തിരക്കേറിയ തെരുവിന് നടുവിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയാണ്.തുടർന്ന് വീഡിയോയിൽ കാമുകൻ ദേഷ്യത്തിൽ മറ്റൊരു യുവാവിനെ ആക്രമിക്കുന്നത് കാണാം. സംഭവം കൂടുതൽ വഷളായത്തോടെ കാമുകൻ വാഹനം ഉപയോഗിച്ചു യുവാവിനെ ഭീഷണിപ്പെടുത്തിതുടങ്ങി. ബൊലേറോ കാമ്പർ ഉപയോഗിച്ച് യുവാവിനെ ഇടിച്ചിടാൻ ശ്രമിക്കുന്നതാണ് പിന്നീട് കാണുന്നത്. ഭാഗ്യവശാൽ, ആ യുവാവ് ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

ഈ വീഡിയോയ്ക്ക് പിന്നാലെ മൻമോഹൻ സെജു എന്ന എക്സ് ഉപയോക്താവ് സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു വീഡിയോയും പങ്കുവെച്ചു. ഇരയെ കാറുമായി ഓടിച്ചിട്ട് കൊല്ലാൻ കാമുകൻ ബോധപൂർവം ശ്രമം നടത്തുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങളായിരുന്നു ഇത്. പലരും ഇത്തരം പ്രവണതകൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.

അതേസമയം സ്ഥിതിഗതികൾ വഷളായതോടെ നാട്ടുകാർ ഉടൻ പോലീസിൽ വിവരമറിയിച്ചു. ബാർമർ ഡിഎസ്പി രമേഷ് കുമാർ ശർമ്മയും കോട്വാലി പോലീസും സംഭവസ്ഥലത്തെത്തി. പരിക്കേറ്റ യുവാവിനെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷമുണ്ടാക്കിയ കമിതാക്കളെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ബൊലേറോ ക്യാമ്പറും അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *