Travel

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍

ഇന്ത്യയുടെ ലൈസന്‍സ് ഉപയോഗിച്ച് എല്ലാ രാജ്യത്തും വാഹനേമാടിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്ന് എടുത്ത് ലൈസന്‍സ് സ്വീകരിക്കും. ഇന്ത്യന്‍ ലൈസന്‍സിന് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ന്യൂസിലാന്‍ഡ്

ഒരു വര്‍ഷംവരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ ന്യൂസിലാന്‍ഡില്‍ സാധിക്കും.

ഓസ്‌ട്രേലിയ

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വരെ ഓസ്‌ട്രേലിയയില്‍ വാഹനമോടിക്കാം. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ എന്നിവിടങ്ങളിലാണ് ഈ ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ സാധിക്കുക.

സ്വിറ്റ്‌സര്‍ലാന്‍ഡ്

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വിറ്റസര്‍ലാന്‍ഡ്.

ഫ്രാന്‍സ്

ഫ്രാന്‍സിലും ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും. എന്നാല്‍ ലൈസന്‍സിലെ ഭാഷ ഫ്രാന്‍സ് ആയിരിക്കണമെന്ന് മാത്രം.

ജര്‍മനി

ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് 6 മാസം വരെ ജര്‍മനിയില്‍ വാഹനമോടിക്കാന്‍ സാധിക്കും

യുകെ

ഇന്ത്യന്‍ ലൈന്‍സന്‍സ് ഉപയോഗിച്ച് യുകെയില്‍ ഒരുവര്‍ഷം വരെ വാഹനമോടിക്കാന്‍ സാധിക്കും.

സിംഗപ്പൂര്‍

സിംഗപ്പൂരില്‍ ഒരുവര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും. ലൈസന്‍സ് ഇംഗ്ലീഷില്‍ ആയിരിക്കണമെന്ന് മാത്രം. അത് ഇന്ത്യന്‍ അല്ലെങ്കില്‍ സിംഗപ്പൂര്‍ എംബസിയില്‍ നിന്ന് മാറ്റിെയടുക്കാന്‍ കഴിയും.

സൗത്ത് ആഫ്രിക്ക

സൗത്ത് ആഫ്രിക്കയില്‍ ഒരുവര്‍ഷം വരെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച വാഹനമോടിക്കാന്‍ സാധിക്കും.

അമേരിക്ക

അമേരിക്കയില്‍ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കാന്‍ സാധിക്കും.