Celebrity

പാമ്പിന്‍ ബീജത്തിന്റെ കോക്ടെയ്ല്‍ കുടിയ്ക്കും; ശബ്ദ രഹസ്യം വെളിപ്പെടുത്തി ഗായിക ജെസീക്ക

ഗായിക-ഗായകന്മാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ഒന്ന് അവരുടെ ശബ്ദം തന്നെയാണ്. തങ്ങളുടെ ശബ്ദത്തിന് ദോഷം വരുത്തുന്ന ഒന്നും അവര്‍ ചെയ്യാറില്ല. ഭക്ഷണത്തിലും ജീവിതശൈലിയിലുമൊക്കെ അവര്‍ ചില ചിട്ടകള്‍ ഉണ്ടായിരിയ്ക്കും. ശബ്ദം മികച്ചതാക്കാന്‍ ഒരു അമേരിക്കന്‍ ഗായിക കുടിയ്ക്കുന്ന പാനീയം എന്താണെന്ന് അറിഞ്ഞാല്‍ ആരായാലും ഞെട്ടും. കാരണം സ്‌പേം കോക്ടെയിലുകള്‍ കുടിക്കാറുണ്ടെന്നാണ് അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്‌സണ്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വിഡിയോയിലൂടെയാണ് ഗായിക ഇക്കാര്യം വ്യക്തമാക്കിയത്. വോക്കല്‍ കോഡുകള്‍ മികച്ചതാക്കാന്‍ സ്‌പേം കോക്ടെയിലുകള്‍ കുടിക്കാറുണ്ടെന്നാണ് ഗായിക പറയുന്നത്. പാമ്പിന്‍ ബീജമാണ് ഈ കോക്ടെയ്ലുകളിലെ ചേരുവകളിലൊന്ന്. വിഡിയോയില്‍ പാമ്പിന്റെ ബീജം അടങ്ങിയ ഒരു ചൈനീസ് കോക്ടെയ്ല്‍ കുടിക്കാറുണ്ടെന്ന് ജെസീക്ക പറയുന്നു. ജെസീക്കയുടെ വെളിപ്പെടുത്തല്‍ കേട്ട് സ്തംഭിച്ചിരിക്കുകയാണ് ആരാധകര്‍.

” തേനിനു തുല്യമാണ് ഈ പാനീയത്തിന്റെ സ്വാദ്. ഇത് കുടിക്കുന്നത് ആളുകള്‍ക്ക് മോശമായി തോന്നിയേക്കാം, പക്ഷേ എന്റെ പാട്ട് മികച്ചതാക്കാന്‍ ഇത് ഏറെ സഹായിച്ചിട്ടുണ്ട്. നല്ല ശബ്ദം വേണമെങ്കില്‍ നിങ്ങളും ഈ വിദ്യ പരീക്ഷിക്കൂ. ഈ പാനീയത്തില്‍ പാമ്പിന്‍ ബീജം അടങ്ങിയിരിക്കുന്ന കാര്യം എനിക്ക് ആദ്യം അറിയില്ലായിരുന്നു.



അതിലെ ചേരുവകള്‍ വായിച്ച സുഹൃത്തുക്കളാണ് അക്കാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഞാന്‍ സ്‌പേം കോക്ടെയിലുകള്‍ കുടിക്കുന്നത് ശരി തന്നെ. എന്നാല്‍ ജീവിതത്തില്‍ ഇന്നുവരെ എനിക്ക് മദ്യത്തോട് ആസക്തി തോന്നിയിട്ടില്ല. മദ്യപിക്കില്ല എന്നത് എനിക്കും കുടുംബത്തിനും വേണ്ടി എടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ” – ജെസീക്ക സിംപ്‌സണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *