Fitness

ഇത് ലെഗ് ഡേ.. വൈറലായി രശ്മികയുടെ ജിം വീഡിയോ

ജിമ്മില്‍ പോകുന്നവര്‍ക്ക് ലെഗ് ഡേ വളരെ പ്രധാനനപ്പെട്ടതാണ്. ഏറ്റവും വെല്ലുവിളി നിറഞ്ഞ വ്യായാമ ദിവസങ്ങളില്‍ ഒന്നാണ് അത്. ഇപ്പോള്‍ നടി രശ്മിക മാന്ദനയുടെ ജിമ്മിലെ ലെഗ് ഡേ വീഡിയോ വൈറലായിരിക്കുകയാണ്. രശ്മികയുടെ പരിശീലകന്‍ ജുനെദ് ഷെയ്ഖ് ആണ് വീഡിയോ പകര്‍ത്തിയത്.

എന്റെ ആത്മാവ് എന്റെ ശരീരം ഉപേക്ഷിച്ച് തിരികെ വരുന്നു എന്നാണ് ഇവര്‍ ഇതിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഈ വീഡിയോ കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട് എന്നും രശ്മിക കുറിക്കുന്നു. കാലിലെ വ്യായാമങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് രശ്മിക മാന്ദനയുടെ വീഡിയോ ഒരു പ്രചോദനമായിരിക്കുകയാണ്.

https://www.instagram.com/reel/CxKXvDRslMP/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==