ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രം ജവാന്‍ സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പ്രതിപാദിക്കുന്ന ഒരു പ്രശ്‌നത്തിന് ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമത്തില്‍ കുട്ടികള്‍ മരിച്ച സംഭവവുമായി സാമ്യവുമുണ്ട്. സംഭവത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഫില്‍ ഖാന്‍ എന്ന ഡോക്ടര്‍ സംഭവത്തിന് ശേഷം ചര്‍ച്ചകളില്‍ നിറയുകയും ഭരണകൂടത്തിന്റെ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധയമാക്കപ്പെടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഷാരുഖ് ഖാന് അഭിനന്ദനക്കത്തയച്ചിരിക്കുകയാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍. വിഷയം ചര്‍ച്ച ചെയ്തതില്‍ നടനെ ഡോക്ടര്‍ അഭിനന്ദിച്ചു. ജവാനില്‍ സന്യ മല്‍ഹോത്രയാണ് ഡോക്ടറുടെ വേഷത്തില്‍ എത്തുന്നത്. അഴിമതിയും സൗകര്യങ്ങളുടെ അഭാവവും മൂലം ഒരു ആശുപത്രിയില്‍ നിരവധി കുട്ടികള്‍ മരിക്കുന്നത് ചിത്രത്തില്‍ കാണിക്കുന്നുണ്ട്. കഫീല്‍ ഖാനും ഗൊരഖ്പൂര്‍ സംഭവവുമാണ് ഇതിന് ഇതിവൃത്തമെന്ന് പ്രേക്ഷകര്‍ കണക്കാക്കുന്നുമുണ്ട്.
2017ലാണ് 63 കുട്ടികള്‍ അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം ബാധിച്ച് മരിച്ചത്. പിന്നീട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്റെ കര്‍ത്തവ്യത്തില്‍ അശ്രദ്ധ കാണിച്ചതിന് ഡോക്ടര്‍ കഫീല്‍ ഖാനെ ജയിലിലടച്ചു. ഷാരുഖ് ഖാനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തില്‍ താന്‍ ജവാന്‍ കണ്ടു എന്നും നിര്‍ണായകമായ രാഷട്രീയ സമൂഹിക പ്രശ്‌നങ്ങളെ അഭിമുഖികരിക്കാനുള്ള മാര്‍ഗമായി സിനിമയെ ഉപയോഗിക്കാനുള്ള അസാധാരണ പ്രതിബദ്ധതയ്ക്ക് അഭിനന്ദവും അദ്ദേഹം അറിയിച്ചു.
ഗൊരഖ്പൂര്‍ വിഷയവുമായി വ്യക്തിപരമായ ബന്ധമുള്ള ഒരാളെന്ന നിലയില്‍ ഈ കഥ കൊണ്ടുവരാനുള്ള നിങ്ങളുടെ തീരുമാനം ആഴത്തില്‍ സ്വാധീനിച്ചു എന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍ കുറിക്കുന്നു. സന്യ മല്‍ഹോത്ര അവതരിപ്പിച്ച കഥാപാത്രം എന്നേ നേരിട്ട് പരാമര്‍ശിച്ചില്ലെങ്കില്‍ ഞാന്‍ നേരിട്ട അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. സംഭവത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികള്‍ സ്വതന്ത്ര്യമായി വിഹരിക്കുന്നുണ്ട് എന്ന് എന്റെ ജോലി തിരികെ ലഭിക്കാന്‍ ഞാന്‍ ഇപ്പോഴും പാടുപെടുകയാണ് എന്നും കുഞ്ഞുങ്ങളെ നഷടപ്പെട്ട ആ 63 മാതാപിതാക്കള്‍ ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു എന്നും കഫീല്‍ ഖാന്‍ കുറിക്കുന്നു.
ഡോ. കഫീല്‍ ഷാരുഖ് ഖാന്റെ ഇമെയില്‍ അഡ്രാസ് കണ്ടെത്താന്‍ ശ്രമിച്ചു എങ്കിലും അത് ലഭിച്ചില്ലെന്നും തുടര്‍ന്ന് തപാല്‍ വഴി കത്തയച്ചു എങ്കിലും നിരവധി ദിവസങ്ങളായി കത്ത് ട്രാന്‍സിറ്റില്‍ കാണിക്കുന്നത് കൊണ്ട് ഇത് സോഷില്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുകയാണ് എന്നും ഡോക്ടര്‍ കുറിക്കുന്നു.