ആകെ 20 ഓവറുകള്‍ മാത്രം കളിക്കുന്ന ടി20 ക്രിക്കറ്റിന്റെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വതയാണ് സെഞ്ച്വറികള്‍. അപ്പോള്‍ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും രണ്ടു ടീമിന്റെയും കളിക്കാരുടെ ബാറ്റില്‍ നിന്നും സെഞ്ച്വറികള്‍ പിറക്കുന്നതാകട്ടെ വളരെ അസാധാരണത്വവും. ഐപിഎല്‍ 2024 ന്റെ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാച്ചിന്റെ കൗതുകം രണ്ട് ടീമിന്റെയും കളിക്കാര്‍ സെഞ്ച്വറി നേടി എത്തതായിരുന്നു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് ഉണ്ടായ മത്സരത്തില്‍ 447 റണ്‍സാണ് പിറന്നത്.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കായി വെസ്റ്റിന്‍ഡീസ് താരം സുനിന്‍ നരേയ്ന്‍ 56 പന്തുകളില്‍ 109 റണ്‍സ് അടിച്ച് നൈറ്റ് റൈഡേഴ്‌സ് സ്‌കോര്‍ 234 ലേക്ക് ഉയര്‍ത്താന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ 60 പന്തുകളില്‍ 107 റണ്‍സുമായി ജോസ് ബട്‌ളര്‍ ചേസിംഗില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ആറു സിക്‌സറുകളും 13 ബൗണ്ടറികളുമായിരുന്നു സുനില്‍ നരേയ്‌ന്റെ ബാറ്റില്‍ നിന്നും പറന്നത്. മറുവശത്ത് ജോസ് ബട്‌ളര്‍ ഒമ്പത് ബൗണ്ടറികളും ആറ് സിക്‌സറുകളും പറത്തിയാണ് സെഞ്ച്വറിയില്‍ എത്തിയത്.
അതേസമയം ഐപിഎല്ലിന്റെ ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളിലെയും കളിക്കാര്‍ സെഞ്ച്വറി നേടുന്നത്. നേരത്തേ രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ കളിച്ചപ്പോഴും ജോസ് ബട്‌ളര്‍ സെഞ്ച്വറി അടിച്ചിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ വിരാട്‌കോഹ്ലിയും സെഞ്ച്വറിയുമായി മറുപടി പറഞ്ഞു. ജയ്പൂരിലായിരുന്നു ഈ മത്സരം. വിരാട്‌കോഹ്ലി 72 പന്തുകളില്‍ നിന്നും 113 റണ്‍സായിരുന്നു എടുത്തപ്പോള്‍ ജോസ് ബട്‌ളര്‍ 58 പന്തുകളില്‍ 100 റണ്‍സ് നേടി.
2016 ലെയും 2019 ലെയും ഐപിഎല്‍ സീസണുകളിലും രണ്ടു സെഞ്ച്വറികള്‍ കണ്ട മത്സരം ഉണ്ടായിരുന്നു. 2016 ല്‍ വിരാട്‌കോഹ്ലിയും എബി ഡിവിലിയേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരുവിന് വേണ്ടി സെഞ്ച്വറികള്‍ തീര്‍ത്തു. ഗുജറാത്ത് ലയണ്‍സിനെതിരേ നടന്ന മത്സരത്തില്‍ വിരാട്‌കോഹ്ലി 55 പന്തുകളില്‍ നിന്നുമായിരുന്നു 109 റണ്‍സ് അടിച്ചത്. ഒപ്പം നിന്ന ഡിവിലിയേഴ്‌സ് 52 പന്തുകളില്‍ 129 റണ്‍സാണ് അടിച്ചത്.
2019 എഡീഷനില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോവും ഇരട്ടശതകം അടിച്ചിരുന്നു. ബെയര്‍സ്‌റ്റോ 56 പന്തുകളില്‍ 114 എടുത്തപ്പോള്‍ വാര്‍ണര്‍ 55 പന്തില്‍ 100 റണ്‍സ് എടുത്തു.