Healthy Food

ചുവന്ന വാഴപ്പഴമാണോ മഞ്ഞ വാഴപ്പഴമാണോ കൂടുതല്‍ നല്ലത്?

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും, തെക്കുകിഴക്കന്‍ ഏഷ്യയിലും കൃഷി ചെയ്തുവരുന്നവയാണ് ചുവന്ന വാഴപ്പഴം. ധാരാളം വിറ്റാമിനുകളും, ധാതുക്കളും അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇവ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമാണ്. കൊഴുപ്പ് വളരെ കുറവാണ് എന്നതിനൊപ്പം മഞ്ഞ വാഴപ്പഴത്തെക്കാള്‍ അസിഡിറ്റിയും ഇവയ്ക്ക് കുറവാണ്.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ചുവന്ന വാഴപ്പഴത്തില്‍ ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6 എന്നിവയുള്‍പ്പെടെ അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ചുവന്ന വാഴപ്പഴം കഴിക്കുന്നത് ഹൃദയത്തിന്റെയും ദഹനേന്ദ്രിയത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാകുന്നു . ഇവയ്ക്ക് റാസ്‌ബെറിയുടെ രുചിയുമായി സാമ്യമുള്ളതിനാല്‍ മധുരവും രുചികരവുമായ വിഭവങ്ങള്‍ക്ക് ഉപയോഗിച്ചു വരുന്നു. ധാക്ക വാഴപ്പഴം, മൂസ, ക്യൂബന്‍ വാഴ എന്നിവ ഇവയുടെ മറ്റു പേരുകളാണ്.

ചുവന്ന വാഴപ്പഴത്തിന്റെ 5 അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

  1. താഴ്ന്ന രക്തസമ്മര്‍ദ്ദം: ചുവന്ന വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ്. ഒരു ചെറിയ ചുവന്ന വാഴപ്പഴം ദിവസേന ശീലമാക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു . പൊട്ടാസ്യം രക്തസമ്മര്‍ദ്ദ നിയന്ത്രണത്തെ ഗുണപരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ചുവന്ന വാഴപ്പഴത്തില്‍ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് മറ്റൊരു അവശ്യ ധാതുവാണ്. ഒരു ചുവന്ന വാഴപ്പഴം ശരീരത്തിന് ആവശ്യമായ മഗ്‌നീഷ്യത്തിന്റ 8 ശതമാനം നല്‍കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് പൊട്ടാസ്യത്തിന്റെയും മഗ്‌നീഷ്യത്തിന്റെയും സംയോജനം കൂടുതല്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

  1. കണ്ണിന്റെ ആരോഗ്യത്തിന് : ചുവന്ന വാഴപ്പഴം കരോട്ടിനോയിഡുകള്‍ കൊണ്ട് സമ്പുഷ്ട്ടമാണ്. ഈ കരോട്ടിനോയിഡുകളില്‍ ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ ഉള്‍പ്പെടുന്നു, ഇവ രണ്ടും കണ്ണിന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.

ല്യൂട്ടിന്‍, പ്രത്യേകിച്ച്, പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷന്‍ (എഎംഡി) പോലുള്ള ചികിത്സിക്കാന്‍ കഴിയാത്ത അന്ധതയ്ക്ക് കാരണമാകാവുന്ന നേത്രരോഗം തടയാനും സഹായിക്കും. മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ചുവന്ന വാഴപ്പഴത്തില്‍ ബീറ്റാ കരോട്ടിന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിന്‍ ശരീരത്തില്‍ വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്നു, ഇത് കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യമായ മറ്റൊരു വിറ്റാമിന്‍ ആണ്.

  1. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു : വിറ്റാമിന്‍ സി, ബി6 എന്നിവയാല്‍ സമ്പന്നമായ ചുവന്ന വാഴപ്പഴം ശക്തമായ രോഗപ്രതിരോധ ശേഷി ബൂസ്റ്ററാണ്. ഒരു ചെറിയ ചുവന്ന വാഴപ്പഴത്തില്‍ വിറ്റാമിന്‍ സി, ബി6 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു . രോഗപ്രതിരോധവ്യവസ്ഥയുടെ കോശങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ചുവന്ന വാഴപ്പഴത്തില്‍ കാണപ്പെടുന്ന വിറ്റാമിന്‍ ബി 6, ശക്തമായ രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനമാണ്. വിറ്റാമിന്‍ ബി 6 ന്റെ അഭാവം വെളുത്ത രക്താണുക്കളുടെയും രോഗപ്രതിരോധ ആന്റിബോഡികളുടെയും ഉത്പാദനം കുറയുന്നതിന് ഇടയാക്കും.

  1. ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുക: ചുവന്ന വാഴപ്പഴത്തിന്റെ നാരുകള്‍ ശരീര ഭാരം കുറയ്ക്കാന്‍ മാത്രമല്ല ദഹനത്തിനും സഹായകമാകുന്നു . നാരുകളാല്‍ സമ്പുഷ്ടവും പ്രീബയോട്ടിക്, പ്രോബയോട്ടിക് സംയുക്തങ്ങള്‍ അടങ്ങിയതുമാണ് ഇവ.

ഒരു ചെറിയ ചുവന്ന വാഴപ്പഴത്തില്‍ 3 ഗ്രാം ഡയറ്ററി ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഈ ഫൈബര്‍ മലവിസര്‍ജ്ജനം നിയന്ത്രിക്കാനും കുടല്‍ വീക്കം കുറയ്ക്കാനും ഗുണം ചെയ്യുന്ന കുടല്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. കൂടാതെ, ചുവന്ന വാഴപ്പഴത്തില്‍ കാണപ്പെടുന്ന ഫ്രക്ടൂലിഗോസാക്കറൈഡുകള്‍, ഇന്‍സുലിന്‍ തുടങ്ങിയ പ്രീബയോട്ടിക് നാരുകള്‍ വയറുവേദനയെ ലഘൂകരിക്കുകയും നല്ല കുടല്‍ ബാക്ടീരിയകളുടെ വൈവിധ്യം വര്‍ദ്ധിപ്പിക്കുകയും മലബന്ധം ലഘൂകരിക്കുകയും ചെയ്യും. ഇത് ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നത് വഴി നാരുകള്‍ മലവിസര്‍ജ്ജന രോഗങ്ങളുടെ (IBD) സാധ്യത കുറയ്ക്കുന്നു .

  1. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും:

ചുവന്ന വാഴപ്പഴം പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ് . പഴത്തില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു . ഹൃദയാഘാതം കുറയ്ക്കാനും വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ചുവന്ന വാഴപ്പഴത്തിലെ ഉയര്‍ന്ന പൊട്ടാസ്യം ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു.