Celebrity

ഡയാന രാജകുമാരിയോടുള്ള ട്രംപിന്റെ നിരസിക്കപ്പെട്ട പ്രണയത്തിന്റെ പറയാത്ത കഥ

ലൈംഗികകഥകളുടെയും അപവാദങ്ങളുടെയും കാര്യത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ബ്രിട്ടനിലെ അന്തരിച്ച ഡയാനാ രാജകുമാരിയും. പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നതിന് മുമ്പും ശേഷവും നീലച്ചിത്രനടി സ്ട്രോമി ദാനിയേലും പ്രഥമ വനിതാ മിലാനി ട്രംപും അടക്കം അനേകം സ്ത്രീകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റിന്റെ ലൈംഗിക കഥകള്‍ പറയാനുണ്ട്. മറുവശത്ത് ഡയാനാ രാജകുമാരിയാകട്ടെ കാമുകന്മാരെക്കുറിച്ചും ലൈംഗിക കേളികളെക്കുറിച്ചുമുള്ള യുകെ ടാബ്ളോയ്ഡുകളുടെ റാണിയുമായിരുന്നു.

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേക്ക് കുതിക്കുന്ന ഡൊണാള്‍ഡ് ട്രംപും ബ്രിട്ടീഷുകാരിയായ ഡയാനാ രാജകുമാരിയും എന്നെങ്കിലും പ്രണയിച്ചിട്ടുണ്ടോ? വളരെ രസകരമായ ഈ ചോദ്യത്തിന് ഇതുവരെ ഇല്ല എന്നാണ് ഉത്തരമെങ്കിലും ഡൊണാള്‍ഡ് ട്രംപിന് രാജകുമാരിയോട് അസാധാരണ അഭിനിവേശം ഉണ്ടായിരുന്നു എന്നാണ് പിന്നാമ്പുറ കഥകള്‍. ഒരു പക്ഷേ സമ്മതിച്ചിരുന്നെങ്കില്‍ ഡയാന രാജകുമാരിക്ക് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഥമ വനിതയാകാന്‍ കഴിയുമായിരുന്നേനെ. ഡയാനയോടുള്ള കടുത്ത അഭിനിവേശം ട്രംപ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

ഒരിക്കല്‍ മാത്രമേ വിവാഹിതയായിട്ടുള്ളെങ്കിലും ഡയാന രാജകുമാരിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും പുരുഷന്മാരും പലപ്പോഴും യുകെ പത്രങ്ങളുടെ തലക്കെട്ടുകള്‍ നിറച്ചിരുന്നു. 90-കളില്‍ ട്രംപിന് ഡയാനയോട് ഇഷ്ടം തോന്നിയിരുന്നു എന്നാണ് ചില രേഖകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1995 ഡിസംബറില്‍ മാന്‍ഹട്ടനില്‍ ഒരു ചാരിറ്റി ഡിന്നറില്‍ വച്ച് ഡയാനയെ കണ്ടുമുട്ടിയതിന് ശേഷം ന്യൂയോര്‍ക്കര്‍ ഡയാനയുടെ സൗന്ദര്യത്തില്‍ വളരെയധികം മയങ്ങിപ്പോയിരുന്നു. വാസ്തവത്തില്‍, അദ്ദേഹം അവര്‍ക്ക് തന്റെ ഫ്‌ലോറിഡ കണ്‍ട്രി ക്ലബ് മാര്‍ എന്ന കോംപ്ലിമെന്ററി അംഗത്വവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഡയാന അത് വിനയപൂര്‍വ്വം നിരസിച്ചു.

ട്രംപും ലേഡി ഡിയും ജീവിച്ചിരിക്കുമ്പോള്‍ പലതവണ കണ്ടുമുട്ടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ”അവര്‍ ഒരു മുന്‍നിര മോഡലിനെ പോലെ അസാധാരണമായ സൗന്ദര്യമുള്ള ഒരു സ്ത്രീയായിരുന്നു. അവള്‍ ഉയരമുള്ളവളായിരുന്നു, സുന്ദരമായ ചര്‍മ്മമുള്ളവളായിരുന്നു… എല്ലാം തികഞ്ഞവളായിരുന്നു. എന്നാല്‍ ഇതിനെല്ലാം വളരെ കുറച്ച് പ്രാധാന്യമേയുള്ളൂ.” ട്രംപ് അക്കാലത്ത് ഹൊവാര്‍ഡ് സ്റ്റേണിനോട് പറഞ്ഞു. 1997-ല്‍ റേഡിയോ അവതാരകനുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് ട്രംപ് ഇങ്ങിനെ പറഞ്ഞത്്. 2000ല്‍ അദ്ദേഹം വീണ്ടും ഷോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ നിങ്ങള്‍ അവളോടൊപ്പം ഉറങ്ങുമായിരുന്നോ? എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ അക്കാര്യത്തിന് ഒരു മടിയും ഉണ്ടാകില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. മറുവശത്ത്, ഡയാനയ്ക്ക്, ട്രംപ് തന്നെ പിന്തുടരുന്നതായി തോന്നി തുടങ്ങിയിരുന്നു.

ഡയാനയോടുള്ള തന്റെ വികാരങ്ങളെക്കുറിച്ച് ട്രംപ് വളരെ പ്രകടമായിട്ടാണ് സംസാരിച്ചിരുന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട് തന്റെ ജീവിതത്തിലെ ഏക ഖേദം ലേഡി ഡയാന സ്‌പെന്‍സറെ വിവാഹമോചനത്തിന് കോടതിയില്‍ എത്തിക്കാന്‍ തനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ല എന്നതാണ് ട്രംപ് പറഞ്ഞത്. ”അവള്‍ ആളുകളെ എങ്ങനെ ചലിപ്പിച്ചു, അവള്‍ മുറി പ്രകാശിപ്പിച്ചു, അവളുടെ ആകര്‍ഷണം, അവളുടെ സാന്നിധ്യം, അവള്‍ ആയിരുന്നു. ഒരു യഥാര്‍ത്ഥ രാജകുമാരി – ഒരു സ്വപ്ന സ്ത്രീ.എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.” ഡയാനയുടെ മരണത്തിന് 2 മാസങ്ങള്‍ക്ക് ശേഷം പ്രസിദ്ധീകരിച്ച ‘ദി ആര്‍ട്ട് ഓഫ് ദി കംബാക്ക്’ എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹം എഴുതി.