Crime

ഫ്രാന്‍സിനെ ഞെട്ടിച്ച ഏറ്റവും വലിയ കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ 50 പേര്‍ക്ക് കൂട്ടിക്കൊടുത്ത ഭര്‍ത്താവിന് 20 വര്‍ഷം തടവ്

ഫ്രാന്‍സിനെ ഞെട്ടിച്ച വമ്പന്‍ കൂട്ടബലാത്സംഗക്കേസില്‍ 72 കാരന് 20 വര്‍ഷത്തെ കഠിന തടവ്. മയക്കുമരുന്ന് ഉപയോഗിച്ചതിനും ഭാര്യ ഗിസെലെ പെലിക്കോട്ടിനെ മറ്റ് 50 പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്തതിനുമാണ് ശിക്ഷ. പെലിക്കോട്ട് കുറ്റക്കാരനാണെന്ന് അഞ്ച് ജഡ്ജിമാരുടെ ഫ്രഞ്ച് കോടതി വ്യാഴാഴ്ച കണ്ടെത്തി.

ഭാര്യയെ പത്തുവര്‍ഷത്തോളം മയക്കിക്കിടത്തുകയും ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും അപരിചിതരെ ദുരുപയോഗം ചെയ്യാന്‍ അനുവദിച്ചു എന്നുമാണ ആരോപണം. കൂട്ടുപ്രതികളില്‍ ഒരാളായ ജീന്‍ പിയറി മരേച്ചല്‍ സിലിയയുടെ ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും മകള്‍ കരോളിന്‍, മരുമക്കളായ ഔറോര്‍, സെലിന്‍ എന്നിവരുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതിനും പെലിക്കോട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തി. വിധി പ്രഖ്യാപിച്ചതോടെ ഡൊമിനിക് കുനിഞ്ഞ് കോടതിയില്‍ കരയാന്‍ തുടങ്ങി.

ഡൊമിനിക്കിനെ കൂടാതെ, മറ്റ് 50 പുരുഷന്മാരും അവര്‍ക്കെതിരെയുള്ള ആരോപണങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്, ചിലര്‍ കുറ്റം സമ്മതിച്ചില്ല. എന്നിരുന്നാലും, അവരില്‍ ചിലര്‍ക്ക് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടതിലും കുറഞ്ഞ ശിക്ഷാ കാലയളവ് നല്‍കി. പ്രതികളില്‍ അഞ്ച് പേരെയെങ്കിലും അവരുടെ മോശം ആരോഗ്യം കാരണം ജയിലില്‍ പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.

ഡൊമിനിക് പെലിക്കോട്ടിന് 20 വര്‍ഷത്തെ തടവും ജീന്‍ പിയറി മാരേച്ചലിന് 12 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. ബാക്കിയുള്ള 49 പ്രതികള്‍ക്ക് ക്രൂരമായ ബലാത്സംഗത്തിനോ ലൈംഗികാതിക്രമത്തിനോ വേണ്ടി നാല് മുതല്‍ 18 വര്‍ഷം വരെ പ്രായപരിധി അനുസരിച്ച് ശിക്ഷ നല്‍കാനാണ് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്രാന്‍സിനെ ഞെട്ടിച്ച കേസില്‍ ഭര്‍ത്താവിന്റെ അനുമതിയോടെ 50ലധികം പേര്‍ ചേര്‍ന്ന് 10 വര്‍ഷത്തോളം ഗിസെലെ പെലിക്കോട്ടിനെ ബലാത്സംഗം ചെയ്യുകയും മയക്കുമരുന്ന് നല്‍കുകയും ചെയ്തു.

2011ല്‍ തുടങ്ങിയ പീഡനം 10 വര്‍ഷം നീണ്ടുനിന്നു. അതേസമയം ഡൊമിനിക് തങ്ങളെ ചതിച്ച് കുറ്റകൃത്യത്തിന്റെ ഭാഗമാക്കുകയായിരുന്നു എന്നാണ് മറ്റ് കൂട്ടുപ്രതികള്‍ പറഞ്ഞത്് ലൈംഗികതയ്ക്ക് ഗിസെലിന് സമ്മതമാണെന്നും പ്രവൃത്തിയുടെ ഭാഗമായി ഉറക്കം നടിച്ചു കിടക്കുകയാണെന്നും പറഞ്ഞ് ഡൊമിനിക് തങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് പ്രതികള്‍ പറഞ്ഞത്. ഡൊമിനിക് ഉള്‍പ്പെടെ 51 പേര്‍ വിചാരണ നേരിട്ട കേസില്‍ 35 പേര്‍ വീഡിയോ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും തങ്ങള്‍ക്കെതിരായ ബലാത്സംഗ കുറ്റം നിഷേധിച്ചു.

2020-ല്‍ ഡൊമിനിക് പെലിക്കോട്ടിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡ്രൈവില്‍ നിന്നാണ് വീഡിയോ തെളിവുകള്‍ കണ്ടെത്തിയത്. ഇപ്പോള്‍ 72 വയസ്സുള്ള സ്ത്രീയെ പ്രതികള്‍ ബലാത്സംഗം ചെയ്യുന്നതിന്റെ 20,000 ത്തോളം വ്യക്തമായ വീഡിയോകള്‍ പോലീസ് ശേഖരിച്ചു. തന്റെ കേസില്‍ ‘സമൂഹത്തെ മാറ്റാനുള്ള’ അപൂര്‍വ അവസരമുണ്ടെന്നുതിനാലാണ് താന്‍ പരസ്യവിചാരണയ്ക്ക് തയ്യാറായതെന്നാണ് ഇരയുടെ വാദം. പെലിക്കോട്ട് കണ്ടെത്തിയ എല്ലാ വീഡിയോ ഫൂട്ടേജുകളും കാണുകയും ഓര്‍മ്മകളില്‍ രംഗം വീണ്ടെടുക്കുകയും ചെയ്തു.

പെലിക്കോട്ടിന്റെ മക്കള്‍ – 50 കാരനായ ഡേവിഡ് പെലിക്കോട്ട്, 38 കാരനായ ഫ്‌ലോറിയന്‍ പെലിക്കോട്ട്, 45 കാരിയായ കരോലിന്‍ ഡാരിയന്‍ എന്നിവരും തങ്ങളുടെ അമ്മയ്ക്ക് നീതി കിട്ടണമെന്ന വാദക്കാരായിരുന്നു. അമ്മയ്‌ക്കൊപ്പം തന്നേയും പിതാവ് ദുരുപയോഗം ചെയ്യുകയും മയക്കുമരുന്ന് നല്‍കുകയും ചെയ്തതായി മകള്‍ കരോലിന്‍ പറഞ്ഞു. 71 കാരനായ ഇയാള്‍ മകളുടെ സ്വകാര്യത ലംഘിച്ച് മകളുടെ രഹസ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചുവെന്നാരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.

ഡൊമിനിക് വര്‍ഷങ്ങളോളം നടത്തിയ ലൈംഗികാതിക്രമങ്ങള്‍ കാരണം തനിക്കും അമ്മയ്ക്കും അവരുടെ കുടുംബത്തിനും ഉണ്ടായ ആഘാതത്തെക്കുറിച്ചും കരോലിന്‍ തന്റെ ‘ഞാന്‍ നിന്നെ അച്ഛന്‍ എന്ന് വിളിക്കുന്നത് നിര്‍ത്തി’ എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *