Health

ടാറ്റൂ ചെയ്യുന്നത് അര്‍ബുദത്തിന് കാരണമാകുമോ?പുതിയ പഠനം പറയുന്നത് ഇങ്ങനെ

ശരീരത്തില്‍ ടാറ്റൂകള്‍ പതിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല.​ പല ഡിസൈനുകളിലും വലുപ്പത്തിലുമുള്ള ടാറ്റുവാണ് ശരീരത്തില്‍ പതിപ്പിക്കാറുളളത്. എന്നാല്‍ അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല.

അടുത്തിടെ സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ശരീരത്തിലെ ടാറ്റുകളും ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പഠനം നടത്തിയത് 12,000 പേരിലാണ്. ഇതില്‍ നിന്ന് ശരീരത്തില്‍ ഒരു ടാറ്റൂ എങ്കിലും ഉള്ളവര്‍ക്ക് ലിംഫോമ സാധ്യത 21 ശതമാനം കൂടുതലാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു.

ടാറ്റൂകള്‍ ശരീരത്തിലുണ്ടാക്കുന്ന ചെറിയ തോതിലുള്ള നീര്‍ക്കെട്ടാണോ അര്‍ബുദത്തിന് പിന്നാലെന്ന് സംശയിക്കാവുന്നതാണെന്ന് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫസര്‍ ക്രിസ്ര്‌റീല്‍ നീല്‍സണ്‍ പറയുന്നു. ടാറ്റൂ ചെയ്യാനായി ഉപയോഗിക്കുന്ന മെഷനിലെ രാസവസ്തുക്കളും മറ്റൊരു അപകട സാധ്യതയായി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ സ്ഥിരീകരിക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും റിപ്പോര്‍ട്ട്‌ പറയുന്നു.

എന്നാല്‍ ടാറ്റൂകളും അര്‍ബുദവും തമ്മില്‍ കൃത്യവും വ്യക്തവുമായ ബന്ധമൊന്നും പഠനം സ്ഥിരീകരിക്കുന്നില്ലെന്ന് ഹാര്‍വാഡ്‌ ടി.എച്ച്‌ ചാന്‍ സ്‌കൂള്‍ ഓഫ്‌ പബ്ലിക്‌ ഹെല്‍ത്തിലെ പ്രഫസര്‍ ഡോ. തിമോത്തി റെബെക്‌ വ്യക്തമാക്കി.