Health

ചൂടു ചായ, അല്ലെങ്കില്‍ കാപ്പി ഒപ്പം ഒരു സിഗരറ്റ് കൂടിയായാലോ? ക്യാന്‍സര്‍ സാധ്യത പിന്നാലെയുണ്ട്?

ആവി പറക്കുന്ന ഒരു കപ്പ് ചായയോ, കാപ്പിയോ നമ്മുടെ പ്രഭാതങ്ങളില്‍ ഉണര്‍വ് നല്‍കുന്ന ഒന്നാണ്. എന്നാല്‍ പതിവായുള്ള ഇതിന്റെ ഉപയോഗം ദോഷകരമായി ശരീരത്തെ ബാധിക്കുമെന്നാണ് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്.

ഈ പാനീയങ്ങളുടെ ഉപഭോഗം ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന് ബോറിവലിയിലെ എച്ച്സിജി കാന്‍സര്‍ സെന്ററിലെ ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോസര്‍ജന്‍ ഡോ. ശില്‍പി അഗര്‍വാള്‍ പറയുന്നു.

ചൂടുള്ള പാനീയങ്ങള്‍ വായിലും ദഹനനാളത്തിലു ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചൂടുള്ള പാനീയങ്ങള്‍ ദഹനനാളത്തില്‍ ക്യാന്‍സറിന് കാരണമാകുന്നതായി നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . ഉയര്‍ന്ന ഊഷ്മാവ് കോശങ്ങള്‍ വിഭജിക്കുന്നതിനെയും അവയുടെ മെച്ചപ്പെട്ട വളര്‍ച്ചയെയും തടസ്സപ്പെടുത്തും. ഇത് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് അന്നനാളത്തിലും ദഹനവ്യവസ്ഥയുടെ മറ്റ് ഭാഗങ്ങളിലും. ചൂടുള്ള പാനീയങ്ങള്‍ അന്നനാളത്തിലും മറ്റും വീക്കം ഉണ്ടാക്കുന്നതിനും ഒരു കാരണമാണ്.

65 ഡിഗ്രി സെല്‍ഷ്യസിലോ 149 ഡിഗ്രി ഫാരന്‍ഹീറ്റിലോ കൂടുതല്‍ താപനിലയുള്ള പാനീയങ്ങളാണ്‌ അപകട സാധ്യതയുണ്ടാക്കുന്നതെന്ന്‌ കരുതപ്പെടുന്നു. പാനീയങ്ങളുടെ ചൂട്‌ മിതമായ തോതിലാണെങ്കില്‍ ഇത്തരം അപകടത്തിനുള്ള സാദ്ധ്യത കുറയും.

എന്നാല്‍ ഡിഎന്‍എയിലെ മ്യൂട്ടേഷനുകള്‍ മൂലമാണ് ക്യാന്‍സര്‍ ഉണ്ടാകുന്നതെന്നും കോശങ്ങളെ തടസ്സപ്പെടുത്തുകയും അവ എങ്ങനെ വിഭജിക്കുകയും വളരുകയും ചെയ്യുന്നു എന്നതില്‍ ചൂടുള്ള പാനീയങ്ങള്‍ക്ക് പങ്കില്ലെന്നും മറ്റുചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

കാപ്പി കുടിക്കുന്നത് കൊണ്ട് ക്യാന്‍സര്‍ വരില്ലെങ്കിലും വളരെ ചൂടുള്ള’ പാനീയങ്ങളുടെ ഉപയോഗം ക്യാന്‍സറിന് കാരണമാകും. ക്യാന്‍സര്‍ പ്രാരംഭ ഘട്ടത്തില്‍ കണ്ടുപിടിച്ചാല്‍ ഒരു പരിധി വരെ അതിനെ ചികില്‍സിച്ചു ഭേദമാക്കാന്‍ സാധിക്കും. പക്ഷേ കാണുന്ന ലക്ഷങ്ങള്‍ അവഗണിച്ചാല്‍ അത് ദോഷകരമായി തന്നെ ശരീരത്തെ ബാധിക്കും. ചൂടുള്ള ചായ പുകവലിക്കാരിലും മദ്യപാനികളിലുമാണ് കൂടുതലായും അന്നനാള ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുള്ളത് .