Good News

ബെംഗളൂരു വിമാനത്താവളത്തില്‍ യാത്രികന് ഹൃദയാഘാതം ; ഡല്‍ഹിക്ക് പറക്കാനെത്തിയ ഡോക്ടര്‍ രക്ഷകയായി

ബെംഗളൂരു: മരണത്തിന്റെ മുഖത്ത് നിന്നും ഒരാളെ ജീവിതത്തിലേക്ക് തിരിച്ചുകയറ്റുക എന്നത് എല്ലാ മനുഷ്യരെയും സംബന്ധിച്ച് പരമപ്രധാനമായ കാര്യമാണ്. അപ്പോള്‍ പിന്നെ ഞായറാഴ്ച ഹൃദയാഘാതം വന്നൊരാളെ രക്ഷപ്പെടുത്തി സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിച്ച ഡോ. ഗരിമ അഗര്‍വാളിനെ യഥാര്‍ത്ഥ ഹീറോയിന്‍ എന്ന് വിളിച്ചാല്‍ അത് കുറഞ്ഞു പോകത്തേയുള്ളു.

ഞായറാഴ്ച വൈകുന്നേരം കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഗരിമയുടെ കയ്യൊപ്പ് പതിഞ്ഞ സംഭവം നടന്നത്. ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പം ചേരാന്‍ കാത്തു നിന്ന ഡോക്ടര്‍ കുഴഞ്ഞുവീണ 40 വയസ്സുള്ള സഹയാത്രികന്റെ രക്ഷകയായി.

വര്‍ത്തൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും വൃക്ക മാറ്റിവയ്ക്കല്‍ ഫിസിഷ്യനുമായ ഡോ. ഗരിമ അഗര്‍വാള്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ തയ്യാറെടുക്കുമ്പോഴാണ് അയല്‍ ഗേറ്റില്‍ ബഹളം കണ്ടത്. ഇതൊരു പതിവ് എയര്‍പോര്‍ട്ട് തിരക്കുകള്‍ എന്ന് കരുതി ആദ്യം അവഗണിച്ച ഗരിമ ജനക്കൂട്ടം ഭ്രാന്തമായി അങ്കലാപ്പ് കാണിക്കുന്നത് കണ്ടപ്പോഴാണ് പന്തികേട് തോന്നിയതും ഒരു മെഡിക്കല്‍ എമര്‍ജന്‍സിയാണെന്നും മനസ്സിലാക്കിയത്.

അയാള്‍ വീണു പോയിരുന്നു. സാഹചര്യം കൈകാര്യം ചെയ്യാന്‍ പരിശീലനം കിട്ടിയ ആരും തന്നെ അവിടെ ഉള്ളതായി തോന്നിയില്ല. ഉടന്‍ അവര്‍ തന്റെ യാത്രയും ബാഗുകളും ഉപേക്ഷിച്ച് സംഭവസ്ഥലത്തേക്ക് ഓടി. ആദ്യ ആ മനുഷ്യന്റെ അവസ്ഥ വിലയിരുത്തി. അയാളുടെ ദേഹം ആകെ തണുത്തിരുന്നു. പ്രതികരണം നഷ്ടമായിരുന്നു. പള്‍സ് ഇല്ലായിരുന്നു. ഉടന്‍ തന്നെ താന്‍ പരിശീലിച്ച് ആര്‍ജ്ജിച്ച കഴിവുകള്‍ വെച്ച് വൈദ്യസഹായം ലഭ്യമാണോ എന്നറിയാന്‍ അവള്‍ വിളിച്ചുനോക്കി.

പിന്നാലെ എയര്‍പോര്‍ട്ടിന്റെ തറയില്‍ അവള്‍ ഉടന്‍ തന്നെ അയാള്‍ സിപിആര്‍ നല്‍കാന്‍ തുടങ്ങി. പിരിമുറുക്കത്തിനിടയില്‍, പുരുഷന്റെ ശ്വാസനാളം വൃത്തിയാക്കാനുള്ള വെല്ലുവിളി അവള്‍ നേരിട്ടു. ഛര്‍ദ്ദിയില്‍ നിന്ന് അവന്റെ വായില്‍ സ്രവങ്ങള്‍ ഉണ്ടായിരുന്നു. അവന്റെ ശ്വാസനാളം വൃത്തിയാക്കാന്‍ ഞാന്‍ അവനെ തിരിച്ചു കിടത്തു തുടര്‍ന്ന് സിപിആര്‍ പുനരാരംഭിച്ചു. അതിന് ശേഷം മിനിറ്റുകള്‍ കടന്നുപോകുമ്പോള്‍, പോലീസും ഒരു ഡോക്ടറും നഴ്‌സും അടങ്ങുന്ന എയര്‍പോര്‍ട്ട് മെഡിക്കല്‍ ടീമും ഒരു ഓട്ടോമേറ്റഡ് എക്‌സ്റ്റേണല്‍ ഡിഫിബ്രിലേറ്ററുമായി എത്തി, രോഗിയുടെ ഹൃദയത്തില്‍ ഷോക്ക് നല്‍കാന്‍ ഡോക്ടര്‍ അത് ഉപയോഗിച്ചു.

കൂടുതല്‍ ഷോക്കും സുപ്രധാന മരുന്നുകളും നല്‍കി അവര്‍ ഒരുമിച്ച് പുനര്‍-ഉത്തേജന ശ്രമങ്ങള്‍ തുടര്‍ന്നു. അപ്പോഴേക്കും അബോധാവസ്ഥയില്‍ ആയിരുന്ന രോഗിയുടെ നാഡിമിടിപ്പ് തിരിച്ചെത്തി. 15 മിനിറ്റിനുശേഷം, നില മെച്ചപ്പെടുകയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രോഗിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഡല്‍ഹിയിലേക്കുള്ള വിമാനം പിടിക്കേണ്ട ഡോക്ടര്‍ അവസാനമായിട്ടാണ് വിമാനത്തില്‍ കയറിയത്. പെട്ടെന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സഹയാത്രികര്‍ നന്ദി പറഞ്ഞു.