Crime

പാലിയേറ്റീവ് കെയര്‍ ടീമിലുള്ള ഡോക്ടര്‍ നാലു വൃദ്ധരോഗികളെ കൊന്നു ; തെളിവ് നശിപ്പിക്കാന്‍ വീടിന് തീയുമിട്ടു

വ്യത്യസ്ത സംഭവങ്ങളില്‍ നാല്പ്രായമായ രോഗികളെ കൊലപ്പെടുത്തുകയും തെളിവുകള്‍ മറയ്ക്കാന്‍ അവരുടെ വീടുകള്‍ കത്തിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് ജര്‍മ്മന്‍ അധികൃതര്‍ ബെര്‍ലിനില്‍ ഒരു ഡോക്ടറെ അറസ്റ്റ് ചെയ്തു.

ഒരു നഴ്‌സിംഗ് സര്‍വീസിന്റെ പാലിയേറ്റീവ് കെയര്‍ ടീമിന്റെ ഭാഗമായിരുന്നു 39 കാരനായ ഡോക്ടര്‍ കസ്റ്റഡിയിലാണ്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡോക്ടര്‍ കൊലപാതകം നടത്തിയത്. ജൂണ്‍ 11 ന് 87 കാരിയായ ഒരു സ്ത്രീയെ കൊല്ലാനുള്ള ശ്രമത്തില്‍ വീടിന് തീയിട്ടു. അഗ്നിശമന സേനാംഗങ്ങള്‍ അവളെ രക്ഷിച്ചെങ്കിലും യുവതി ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ കേസില്‍, ജൂണ്‍ 8 ന് 76 കാരിയെ ഡോക്ടര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് അവരുടെ വീടിനും തീയിട്ടെങ്കിലും തീ കത്തിപ്പടര്‍ന്നില്ല. ഇതാണ് ഡോക്ടര്‍ കുടുങ്ങാന്‍ കാരണമായത്.


തീ കെട്ടുപോയെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ യുവതിയുടെ ഒരു ബന്ധുവിനെ വിളിച്ച് വിവരമറിയിച്ചു. താന്‍ ഫ്ലാറ്റിന് മുന്നില്‍ താന്‍ നില്‍ക്കുകയാണെന്നും ആരും തന്റെ ഡോര്‍ബെല്ലിന് മറുപടി നല്‍കുന്നില്ലെന്നും അവകാശപ്പെട്ടതായി പോലീസ് പറഞ്ഞു.

ജൂലൈ 15 നും 24 നും രണ്ട് കൊലപാതകങ്ങള്‍ കൂടി നടന്നു, യഥാക്രമം 72 വയസ്സുള്ള ഒരു രോഗിയും 94 വയസ്സുള്ള രോഗിയുടെയും കൊലപാതകങ്ങളും സംഭവിച്ചു.
രോഗികളെ കൊല്ലാന്‍ ഡോക്ടറെ പ്രേരിപ്പിച്ചതെന്താണെന്നും അദ്ദേഹം എങ്ങനെയാണ് കൊലപാതകം നടത്തിയതെന്നും അന്വേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല.

നരഹത്യ, തീവെപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ജര്‍മ്മനിയുടെ സ്വകാര്യതാ നിയമങ്ങള്‍ പ്രകാരം പോലീസും പ്രോസിക്യൂട്ടര്‍മാരും അദ്ദേഹത്തിന്റെ പേര് പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തിയില്ല.