Featured Lifestyle

നിങ്ങള്‍ക്ക് പണക്കാരനാകണോ? ലോക കോടീശ്വരന്മാര്‍ പിന്തുടരുന്നത് ഈ ശീലങ്ങള്‍

സാമ്പത്തിക ഭദ്രത ഉണ്ടാകുക എന്നത് എല്ലാവരും ആഗ്രഹിയ്ക്കുന്ന കാര്യമാണ്. സാമ്പത്തിക ഭദ്രത മാത്രമല്ല പലരും കോടീശ്വരന്‍മാരായി ഇരിയ്ക്കാനാണ് ആഗ്രഹിയ്ക്കുന്നത്. എന്നാല്‍ ഇത് ജീവിതത്തില്‍ ഉണ്ടാകാന്‍ ചില ശീലങ്ങളും നമുക്ക് ഉണ്ടായിരിയ്ക്കണം. പല കോടീശ്വരന്മാരെ എടുത്താല്‍ അവരിലെല്ലാം കണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ഈ ശീലങ്ങളെ കുറിച്ച് അറിയാം…..

* സ്വയം മനസ്സിലാക്കുന്നത് – സ്വന്തം പോരായ്മകളെ മനസ്സിലാക്കുകയും അതുപോലെ മറ്റുള്ളവര്‍ പറയുന്നത് സ്വീകരിക്കാനുള്ള മനസ്സ് കാണിക്കുന്നതും നിങ്ങളെ വളര്‍ച്ചയിലേയ്ക്ക് എത്തിക്കും. അതുപോലെ, കാര്യങ്ങളെ നല്ലരീതിയില്‍ ഇവാല്യുവേറ്റ് ചെയ്ത് സമീപിക്കുന്നതും സത്യത്തില്‍ നിങ്ങളുടെ വിജയത്തിന്റെ ചവിട്ടുപടിയാണ്. ഇത്തരത്തിലുള്ള ശീലങ്ങള്‍ നിങ്ങള്‍ സ്വയം വളര്‍ത്തിയാല്‍ നിങ്ങള്‍ക്ക് നിങ്ങളില്‍ തന്നെ നല്ല ആത്മവിശ്വാസം വളരുന്നതിന് ഇത് സഹായിക്കുന്നു. ഇത് ജീവിതത്തില്‍ റിസ്‌ക്ക് എടുക്കാനും ധൈര്യത്തോടെ തന്നെ ആഗ്രഹിച്ച കാര്യത്തിനൊപ്പം മുന്നേറാനും സഹായിക്കുന്നു. ഇത് നിങ്ങളെ പണക്കാരനാക്കാന്‍ സഹായിക്കും.

* ബജറ്റ് – ചിലര്‍ നല്ല വില കൂടിയ സാധനങ്ങള്‍ മാത്രമായിരിക്കും വാങ്ങിക്കുക. എന്നാല്‍ ചിലര്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുകയും അമിതമായി പൈസ ചിലവഴിക്കാതെ ബജറ്റ് നോക്കി ചിലവഴിക്കുന്നവരും ഉണ്ട്. ഇത്തരത്തില്‍ കൃത്യമായി ബജറ്റ് നോക്കി സാധനങ്ങള്‍ വാങ്ങിച്ച് ചിലവഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് പൈസ നല്ലരീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കുകയും ഇത് നിങ്ങളെ സാമ്പത്തിക ഭദ്രത ഉള്ളവരും നല്ല സേവിംഗ്സ് ഉള്ളവരുമാക്കാന്‍ സഹായിക്കും. അതിനാല്‍, പൈസ കൃത്യമായ രീതിയില്‍ കൃത്യമായി തന്നെ ഉപയോഗിക്കാന്‍ പഠിക്കുന്നത് വളരെ നല്ലതാണ്.

* പ്ലാന്‍ ചെയ്യുന്നത് – ചിലര്‍ ഒരു ട്രിപ്പ് പ്ലാന്‍ ഇട്ടാല്‍ അതിനെകുറിച്ച് നല്ല പോലെ പഠിക്കുകയും അതിന് വേണ്ട മുന്നൊരുക്കള്‍ നടത്തുന്നതും കാണാം. ചെറുപ്പം മുതല്‍ ഇത്തരത്തില്‍ ഓരോ കാര്യത്തില്‍ നല്ലരീതിയില്‍ പ്ലാന്‍ ചെയ്തും മുന്നൊരുക്കങ്ങളും നടത്തുന്നവര്‍ ജീവിതത്തില്‍ വിജയിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ബിസ്നസ്സ് രംഗത്തെല്ലാം കൃത്യമായ പ്ലാനിംഗോടു കൂടി മുന്നേറാന്‍ ഇവര്‍ക്ക് സാധിക്കും. അതിനാല്‍, നല്ല പ്ലാനിംഗ് മെന്റാലിറ്റി വളര്‍ത്തുന്നത് വളരെ നല്ലതാണ്.

* ബെഡ് വൃത്തിയാക്കുന്നത് – ബെഡ് വൃത്തിയാക്കി വെക്കുക എന്ന് കേള്‍ക്കുമ്പോള്‍ ഇത് എന്ത് കഥ എന്ന് ചിന്തിക്കാന്‍ വരട്ടെ. പല കോടീശ്വരന്മാരിലും കണ്ടുവരുന്ന ശീലങ്ങളില്‍ ഒന്നാണ് ബെഡ് വൃത്തിയാക്കി ഇടുന്നത്. അതായത്, നമ്മളില്‍ തന്നെ പലരും രാവിലെ എഴുന്നേറ്റാല്‍ ബെഡ് നല്ലപോലെ വൃത്തിയാക്കി ഇടാറില്ല. വിരിയും പുതപ്പും എഴുന്നേറ്റപോലെ തന്നെ ഇട്ട് പോകുന്നവരുണ്ട്. അതുപോലെ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ബെഡ് കുടഞ്ഞ് വൃത്തിയാക്കി വിരിപ്പ് വിരിച്ച് ഇടുന്നവരും കുറവാണ്. എന്നാല്‍, ഇത്തരത്തില്‍ എന്നും പതിവായി ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ ഭാവിയില്‍ നേട്ടം കൊയ്യുന്നവരാകാന്‍ സഹായിക്കും എന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്.

* കാരണം – നമ്മള്‍ പതിവായി ഓരോ കാര്യം ചെയ്യുമ്പോള്‍ അത് നമ്മളുടെ തലച്ചോറിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. നിങ്ങള്‍ എന്നും അച്ചടക്കത്തോടെ ഒരു പ്രവൃത്തി കൃത്യമായി എന്നും ചെയ്യുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. നിങ്ങള്‍ ബെഡ് വൃത്തിയാക്കുന്നതിലൂടെ നിങ്ങളുടെ തലച്ചോറിന് ഒരു മെഡിറ്റേഷന്‍ ചെയ്ത ഫീല്‍ ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ സ്ട്രെസ്സ് കുറയ്ക്കുന്നു. അതിനാല്‍ തന്നെ കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും നിങ്ങളെ ഇത് വളരെയധികം സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *