Health

നിങ്ങള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കാറുണ്ടോ ? ഹൃദയത്തെ തകരാറിലാക്കും

ഇന്ന് അമിത ഫോണ്‍ ഉപയോഗം കൂടിവരുന്നു. എന്നാല്‍ ഇതിലൂടെ ദോഷങ്ങളാണ് അധികവും . ഇടവേളകള്‍ പോലുമില്ലാതെയാണ് ആളുകൾ ഫോണുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരില്‍ കണ്ടുവരുന്ന ഒന്നാണ് ടെക്‌സറ്റ് നെക്ക്. ഫോൺ നോക്കുന്നതിനായി കഴുത്ത് നീട്ടി തലകുനിച്ചിരിക്കുന്ന അവസ്ഥയാണിത്. ഇതിലൂടെ കഴുത്തിനും തോളിനും നല്ല വേദനയുണ്ടാകുന്നു.സമ്മര്‍ദ്ദം നിയന്ത്രിക്കാനായി അസഹ്യമായ വേദനയാണുണ്ടാവുക.സമ്മര്‍ദം നിയന്ത്രിക്കാനുള്ള ഹൃദയത്തിന്റെ കഴിവിനെ ഇത് ബാധിക്കും പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പഠനം പറയുന്നു.

19നും 45 നും ഇടയില്‍ പ്രായമുള്ള 84 പേര്‍ പങ്കെടുത്ത ഈ ഗവേഷണം പിയര്‍റിവ്യൂസ് ജേണലിലാണ് ക്യുറസിലാണ് പ്രസിദ്ധീകരിച്ചത്. ഫോണിനോടുള്ള ആസക്തി വര്‍ധിപ്പിക്കാനും ഇത് കാരണമാകും. ടെക്സ്റ്റ് നെക്ക് സിന്‍ഡ്രോം എന്നും അവസ്ഥ അറിയപ്പെടുന്നു.യുവക്കളിലാണ് അധികമായി ഇത് കാണപ്പെടുന്നത്.കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും ഇതുണ്ടാകും.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ തല കഴുത്തില്‍ നിന്ന് മുന്നോട്ട് ചായുന്ന അസ്വാഭാവിക ശരീരഘടനയാണ് ടെക്‌സ്റ്റ് നെക്ക് . പിന്നീട് വിട്ടുമാറാത്ത കഴുത്ത് വേദന, തോള്‍ വേദന, നടുവേദന , കണ്ണിന് ആയാസം, തലക്കറക്കം തുടങ്ങിയവ ഉണ്ടാകും. നട്ടെല്ലിന് സമ്മര്‍ദമുണ്ടാവുകയും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനെ ബാധിക്കുകയെ ചെയ്യും. ഹൃദയമിടിപ്പിന്റെ നിരക്ക് കൂടാനും കാരണമാകുന്നു.

ഇത് മാത്രമല്ല നോമോഫോബിയ എന്ന അവസ്ഥയെ കുറിച്ചും പഠനത്തില്‍ വ്യക്തമാക്കുന്നു.ഫോണിലേക്ക് ആക്‌സസ് ചെയ്യാനായി കഴിയാതെ വരുമ്പോള്‍ ഇത് ഒരു തരത്തിലുള്ള സ്മാര്‍ട്ട് ഫോണ്‍ ആസക്തിയാണെന്നും പഠനം കണ്ടെത്തുന്നു.

ഫോണിന്റെ ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ അത് ഉപയോഗിക്കുമ്പോഴുള്ള ശരീരഘടന ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് പഠനം വ്യക്തമാക്കുന്നു. എങ്ങനെ ഇരിക്കണം, നില്‍ക്കണം, നട്ടെല്ലിനും കഴുത്തിനും സമ്മര്‍ദം ഉണ്ടാകാത്ത തരത്തില്‍ ഫോണ്‍ എങ്ങനെ പിടിക്കണം തുടങ്ങിയ പല കാര്യങ്ങള്‍ ശ്രദ്ധിക്കണം.നിവര്‍വ്വിരുന്ന് കണ്ണിന് നേരെ വച്ച് ഫോണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *