ഇന്ന് മിക്കവരും ദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. പല പെണ്‍കുട്ടികളും തുറന്നു പറയുന്ന ഒന്നാണ് ലിപ്സ്റ്റിക് ഇട്ടില്ലെങ്കില്‍ ഒരു കോണ്‍ഫിഡന്‍സ് ഇല്ലെന്ന്. ലിപ്സ്റ്റിക് പലരുടേയും കോണ്‍ഫിഡന്‍സ് ഫാക്ടറായി കൂടി മാറിയിരിയ്ക്കുകയാണ്. പുഞ്ചിരി കൂടുതല്‍ മനോഹരമാക്കാന്‍ ലിപ്സ്റ്റിക് കുറച്ചധികം സഹായിക്കുന്നുവെന്നു വേണം പറയാന്‍. മാത്രമല്ല, നിങ്ങളുടെ ആകൃതിയുടേതായ അഭംഗി ഉണ്ടെങ്കില്‍ ലിപ്സ്റ്റിക് ഉപയോഗിച്ച് കൂടുതല്‍ ഭംഗിയുമാക്കാം. എന്നാല്‍ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കാനും മറക്കരുത്…..
* ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നല്ല ബ്രാന്‍ഡ് നോക്കി ലിപ്സ്റ്റിക് ഉപയോഗിക്കണം.
* ചുണ്ടുകളില്‍ സ്വേദഗ്രന്ഥികള്‍ ഇല്ലാത്തതിനാല്‍ പെട്ടെന്നു വരളാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുഖത്തു തേയ്ക്കുന്ന ഫൗണ്ടേഷന്‍ ചുണ്ടിലും ഇട്ടശേഷം ലിപ്സ്റ്റിക് ഇടാം.
* ചര്‍മത്തിന്റെ നിറം, മുഖാകൃതി എന്നിവയ്ക്കനുസരിച്ച് ലിപ്സ്റ്റിക്കിന്റെ ഷേഡ് തിരഞ്ഞെടുക്കാം. കറുത്ത ചുണ്ടാണെങ്കില്‍ ലിപ്സ്റ്റിക്കിനു പകരം ലിപ്ഗ്ലോസ് ഉപയോഗിക്കാം.
* രാത്രി കിടക്കുംമുമ്പ് ക്ലെന്‍സര്‍ കൊണ്ട് ലിപ്സ്റ്റിക് പൂര്‍ണമായി നീക്കണം.
.
ചുണ്ടുകളുടെ ആരോഗ്യത്തിന് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്………
ജീവസുറ്റ ചുണ്ടുകള്‍ക്ക് – പച്ചക്കറികള്‍, വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍, കാരറ്റ്, ധാരാളം വെള്ളം ഇതെല്ലാം ചുണ്ടിന് ആവശ്യമാണ്. വേനല്‍ക്കാലത്ത് നാരങ്ങാവെള്ളമോ ഓറഞ്ച് നീരോ പതിവായി കുടിക്കുക. ഇതിലെല്ലാം ഉപരിയായി നന്നായി ചിരിക്കുക. അതു ചുണ്ടുകളെ സുന്ദരമാക്കും, നല്ല വ്യായാമവുമാണ്.
നിറം കൂട്ടാന്‍ – ചുവന്നുള്ളി നീരും തേനും ഗ്ലിസറിനും സമംചേര്‍ത്തു പുരട്ടുക.
വരണ്ട ചുണ്ടുകള്‍ – മോയ്സ്ചറൈസര്‍ പതിവായി പുരട്ടുക. നെയ്യോ വെണ്ണയോ പുരട്ടുന്നതും നല്ലതാണ്. ധാരാളം വെള്ളം കുടിക്കണം.
ചുളിവും വിള്ളലും മാറാന്‍ – കറ്റാര്‍വാഴനീര് പതിവായി പുരട്ടുക.
ചുണ്ട് വരണ്ടുകീറല്‍ – കടിച്ചു തൊലി മുറിക്കരുത്. വെണ്ണയോ നെയ്യോ പുരട്ടുക. ഗ്ലിസറിനും നാരങ്ങാനീരും കൂടി പുരട്ടി അല്‍പം കഴിഞ്ഞ് ടിഷ്യൂപേപ്പര്‍ കൊണ്ടു തുടച്ചുമാറ്റിയാലും മതി.
കറുപ്പ് നിറം മങ്ങാന്‍ – വെള്ളരിക്കാനീരില്‍ ഗ്ലിസറിനും പനിനീരും ചേര്‍ത്തു പുരട്ടുക, കറുത്ത മുന്തിരിയുടെ ചാറു പുരട്ടുക.
തുടുപ്പിനും തിളക്കത്തിനും – കാരറ്റ് പതിവായി കഴിക്കുക. ചുണ്ടില്‍ കാരറ്റ് അരച്ചു പുരട്ടുക.




