സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത് തെരുവിൽ നടക്കാനായി ഇറങ്ങിയ ആനന്ദ് അംബാനിയുടെ വീഡിയോയാണ്. തന്റെ നായയ്‌ക്കൊപ്പം പച്ച ഷര്‍ട്ട് ധരിച്ച് തെരുവിലൂടെ നടക്കുന്ന ആനന്ദിനെ വിദേശ യുവതി ഫോട്ടോയെടുക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
എല്ലാവരും ഇയാള്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നത് കണ്ടു അതുകൊണ്ട് ഞാനും ഫോട്ടോയെടുത്തു. നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഇതാരാണെന്ന് അറിയുമോ എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. ഒരാഴ്ച്ചക്ക് മുന്‍പാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
എന്നാല്‍ വീഡിയോയുടെ കമന്റ് ബോക്‌സ് നിറയെ ഇന്ത്യന്‍ വംശജരാണ്.ഒരു പണക്കാരന്റെ മകനാണ് , നിങ്ങളുടെ 7 തലമുറയെ വാങ്ങാന്‍ ആസ്തിയുള്ളയാളാണ് തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഇതിനോടകം 18.6 മില്ല്യണിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ലഭിച്ചത്.