Movie News

ലിയോയും വന്‍ കുതിപ്പ് തുടരുന്നു ; ലോകേഷിന്റെ കൈദിയുടെ ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന തമിഴ് സിനിമാവേദിയിലെ ഏറ്റവും പുതിയ സംസാരവിഷയം ലോകേഷ് കനകരാജിന്റെ സിനിമാ യൂണിവേഴ്‌സാണ്. എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന് ആള്‍ക്കാര്‍ ചുരുക്കിവിളിച്ച് ഓമനിക്കുന്ന സിനിമാലോകം ശ്രദ്ധേയമായി തുടങ്ങിയത് കാര്‍ത്തി നായകനായ കൈദി വന്‍ ഹിറ്റായത് മുതലാണ്.

ഇപ്പോള്‍ വിജയ് നായകനായ ലിയോ വന്‍ ഹിറ്റായി മൂന്നേറുമ്പോള്‍ ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍പീസ് കൈദി സമ്പാദിച്ച ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ലോകേഷ് ഇതുവരെ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളില്‍ 2019 ലെ കൈദി വ്യത്യസ്തമായ ചിത്രമായിരുന്നു. ചിത്രം പുറത്തിറങ്ങി നാല് വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് കൈദിയുടെ മൊത്തം കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

ദീപാവലി ദിനത്തില്‍ റിലീസ് ചെയ്ത ചിത്രം ലോകമെമ്പാടും 102 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് സൂചന. മാനഗരം എന്ന ചിത്രത്തിലൂടെയാണ് ലോകേഷ് തുടങ്ങിയത്. പിന്നീട് കൈദി, മാസ്റ്റര്‍, വിക്രം തുടങ്ങി കൈ വെച്ചതെല്ലാം സൂപ്പര്‍ഹിറ്റ് ആയിരുന്നു. വിജയ് യുടെ ലിയോ വന്‍ വിജയം നേടുമ്പോള്‍ അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ വച്ച് ‘171’ എന്ന ചിത്രം സംവിധാനം ചെയ്യും. ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.