Featured Movie News

സിനിമയും പരസ്യവും ആവശ്യത്തിന്; നടി ജ്യോതികയുടെ സ്വത്ത് എത്രയാണെന്ന് അറിയാമോ?

ഉത്തരേന്ത്യയില്‍ നിന്നും ചേച്ചി നഗ്മയ്ക്ക് പിന്നാലെയാണ് നടി ജ്യോതികയും സിനിമയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികമാരില്‍ ഒരാളായി മാറുകയും ചെയ്തു. തമിഴിന് പിന്നാലെ മലയാളത്തിലും എത്തിയ നടിക്ക് തെന്നിന്ത്യയില്‍ ഉടനീളം വന്‍ ആരാധകവൃന്ദം തന്നെയുണ്ട്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഡോളി സജാ കേ രഘ്‌ന എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ നടിക്ക് തമിഴിലേക്ക് എന്‍ട്രി നല്‍കിയത് അജിതിന്റെ നായികയായി എത്തിയ വാലി ആയിരുന്നു. അജിത്തിന്റെ വിലാസം, വിജയ്യുമായി കുശി, അര്‍ജുനുമായി ഋതം, കമല്‍ഹാസനുമായി തെനാലി, സൂര്യയുമായി പൂവെല്ലാം കേട്ടുപ്പാര്‍ എന്നിവയെല്ലാം വന്‍ഹിറ്റായതോടെ ഇവര്‍ മുന്‍നിര നായികയായി മാറി.

തമിഴ്‌നടന്‍ സൂര്യയെ വിവാഹം ചെയ്ത് നല്ല കുടുംബിനിയായി മാറിയിരിക്കുന്ന ജ്യോതിക ഇടയ്ക്കിടെ സിനിമകളില്‍ നായികമായി എത്തുകയും ചെയ്യുന്നുണ്ട്. മമ്മൂട്ടിയുടെ നായികയായി കാതലാണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്ന സിനിമ. അതേസമയം നടിയുടെ ആസ്തിമൂല്യം 300 കോടിയാണ് കണക്കാക്കുന്നത്.

ഇപ്പോള്‍ ഒരു ചിത്രത്തിന് 4 മുതല്‍ 5 കോടി രൂപ വരെ ശമ്പളം വാങ്ങുന്ന അവര്‍ സിനിമയ്ക്ക് പുറത്ത് പരസ്യചിത്രങ്ങളിലൂടെയും വന്‍തുകകള്‍ സമ്പാദിക്കുന്നുണ്ട്. ചെന്നൈയിലെ വലിയ ബംഗ്ലാവ്, ബിഎംഡബ്ല്യു കാറുകള്‍ എന്നിവയും ജ്യോതികയ്ക്കുണ്ട്. ഇവര്‍ക്ക് ദിയ ദേവ് എന്ന രണ്ടു കുട്ടികളുമുണ്ട്.