Health

ഉറങ്ങുന്നതിന് മുമ്പു ഫോണ്‍ നോക്കുന്ന ശീലമുണ്ടോ? 59 % വരെ ഉറക്കമില്ലായ്മയ്ക്ക് സാധ്യത

കിടക്കുന്നതിന് തൊട്ട് മുമ്പ് വരെ ഫോണില്‍ തൊണ്ടി ഇരിക്കുന്നത് പലരുടേയും ഒരു ശീലമാണ്. ഈ ശീലം ഉറക്കമില്ലായ്മ പോലെ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ ശീലം കാരണം ഉറക്കമില്ലായ്മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും നിങ്ങളുടെ ഉറക്കസമയം 24 മിനിറ്റ് വച്ച് കുറയ്ക്കുമെന്നും നോര്‍വേയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. 45,202 പേരിലാണ് പഠനം നടത്തിയത്.

ഉറങ്ങാന്‍ ബുദ്ധിമുട്ട്, പകലുറക്കം എന്നിവയെല്ലാം ഇന്‍സോമിനയയുടെ ലക്ഷണങ്ങളാണ്. കിടക്കയിലെ എല്ലാ തരത്തിലുള്ള സ്‌ക്രീനുകളുടെയും ഉപയോഗം ഇതിലേക്ക് നയിക്കാമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. കിടക്കയില്‍ സ്‌ക്രീന്‍ ഉപയോഗിച്ചുള്ള സിനിമ കാണല്‍ , പുസ്തക വായന എന്നിവ പോലും ദോഷം ചെയ്യാം.

ഇത്തരത്തിലുള്ള ഉപകരണങ്ങളില്‍ നിന്നുള്ള നീല വെളിച്ചം റെറ്റിനയില്‍ പതിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തലച്ചോറിലെ കേന്ദ്രത്തിലുള്ള കോശങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട് . ഉറങ്ങുന്നതിനുള്ള താമസം പിന്നീട് ഉണരുന്നതിനുള്ള താമസത്തിനെയും ബാധിക്കും. ഉറക്കക്രമത്തിനെയും സിര്‍കാഡിയന്‍ റിഥത്തെയും ബാധിക്കുന്നു.ദേഷ്യം, മൂഡ് മാറ്റം, പകല്‍ തലവേദന പോലുള്ള പ്രശ്‌നങ്ങളും ഇത് കാരണം ഉടലെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *