ചെവിയില്‍ ബഡ്സ് ഇടുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കും ഉണ്ട്. ചെവി വൃത്തിയാക്കാനാണ് മിക്കവരും ബഡ്സ് ഉപയോഗിക്കുന്നത്. എന്നാല്‍ ആരോഗ്യവിദഗ്ദര്‍ ഈ ശീലത്തിന് എതിരാണ്. കാരണം ചെവിയില്‍ ബഡ്സ് ഇടുമ്പോള്‍ മുറിവുകളും മറ്റ് പ്രശ്നങ്ങളും ഉണ്ടാകും എന്നാണ് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ മറ്റ് പല പ്രശ്നങ്ങളും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം…
- ബഡ്സ് ഉപയോഗിച്ചാല്‍ ചെവിക്കായം ഉള്ളിലേക്ക് കയറി പോകും – ചെവിയുടെ പുറത്തുള്ള ഭാഗം വൃത്തിയാക്കുന്നതിന് പ്രശ്നമില്ല എന്നാല്‍ അകത്തുള്ള ഭാഗം വൃത്തിയാക്കിയാല്‍ ചെവിക്കായം ഉള്ളിലേക്ക് പോകും. ചെവിക്കായത്തിന്റെ കൂടെ പുറത്തുള്ള പൊടിയും ചെവിക്കുള്ളിലേക്ക് പാകാനുള്ള സാധ്യത കൂടുതലാണ്. ഇയര്‍ഡ്രമിന് ക്ഷതമുണ്ടാകുകയും ചെവിവേദനയും കേഴ്വിക്കുറവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
- ചെവിയില്‍ തന്നെ ചെവിക്കായം കളയുന്നതിനുള്ള മാര്‍ഗ്ഗം ഉണ്ട് – ചെവി വൃത്തിയാക്കി ചെവിക്കായം കളയുന്നതിനുള്ള മാര്‍ഗ്ഗം ചെവി തന്നെ സ്വയം ചെയ്യുന്നുണ്ട്. കുളിക്കുമ്പോള്‍ സോപ്പിന്റെ അംശം ചെവിയില്‍ പ്രവേശിച്ച് വൃത്തിയാകും. ചെവിക്കുള്ളിലെ ജീവനില്ലാത്ത തൊലി പുറത്ത് പോകുമ്പോള്‍ ചെവിക്കായവും പുറത്ത് പോകും.
- ചെവിക്കായം നിങ്ങളുടെ ചെവിയെ സംരക്ഷിക്കുന്നു – ചെവിയില്‍ ചെവിക്കായം ഇരിക്കുന്നതിന് ഒരു കാരണമുണ്ട്, അത് പൊടികളില്‍ നിന്നും , ചെറു പ്രാണികളില്‍ നിന്നും ചെവിയെ സംരക്ഷിക്കുന്നു. ചെവിയുടെ ചര്‍മ്മത്തിന് അണുബാധ ഉണ്ടാകാതെ നോക്കുന്നതും ചെവിക്കായമാണ്.
- ബഡ്സ് നിങ്ങളുടെ ചെവിയെ തടസ്സപ്പെടുത്തുക – അലര്‍ജി, കേഴ്വിക്കുറവ്, ചൊറിച്ചില്‍ എന്നിവ ബഡ്സ് ചെവിയില്‍ ഇടുമ്പോള്‍ ഉണ്ടാകും.
- ഒരുപാട് ചെവിക്കായം കളഞ്ഞാല്‍ ചെവി വരണ്ടുണങ്ങും –
മുന്‍പ് പറഞ്ഞതുപോലെ ചെവിക്കായം നിങ്ങളുടെ ചെവിയെ അയവ് വരുത്തുന്നു. അത്കൊണ്ട് അത് കളയുമ്പോള്‍ ചെവി വരണ്ടുണങ്ങുകയും, ചൊറിച്ചിലും അണുബാധയും ഉണ്ടാകുകയും ചെയ്യുന്നു.
അതുകൊണ്ട് ചെവി വൃത്തിയാക്കാന്‍ ഡോക്ടറെ സമീപിക്കുക.




