Health

നടക്കുമ്പോള്‍ ശ്വാസം കിട്ടാതെ വരാറുണ്ടോ ? എങ്ങനെ പരിഹരിയ്ക്കാം ?

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. നടക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം നല്‍കുന്ന ഒരു ശീലമാണ്. എന്നാല്‍ നടക്കുമ്പോള്‍ ശ്വാസം കിട്ടാതെ വരുക എന്നത് ശരിയായ കാര്യമല്ല. മോശം ശാരീരിക ക്ഷമത, ശ്വസനം എന്നിവയാണ് സാധാരണ കാരണങ്ങള്‍ ആസ്ത്മ, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, അല്ലെങ്കില്‍ വളരെ വേഗത്തില്‍ നടക്കല്‍ തുടങ്ങിയ അവസ്ഥകളും ഇതിന് കാരണമാകാറുണ്ട്. ഇത് എങ്ങനെ പരിഹരിയ്ക്കാമെന്ന് നോക്കാം….

  • ഫലപ്രദമായ ശ്വസന വിദ്യകള്‍ – ഫലപ്രദമായ ശ്വസന വിദ്യകള്‍ ശരീരത്തില്‍ കാര്യമായ വ്യത്യാസം വരുത്തും. ഇത്തരത്തിലുള്ളവ ആഴത്തില്‍ പരിശീലിക്കാന്‍ ശ്രമിക്കുക. ഡയഫ്രാമാറ്റിക് ശ്വസനം പോലെയുള്ളവ അടിവയറ്റിലേക്ക് ആഴത്തില്‍ ശ്വസിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നെഞ്ചിലേക്ക് ആഴമില്ലാത്ത ശ്വാസങ്ങളേക്കാളെക്കാള്‍ മികച്ചതാണിത്. ഇത്തരത്തിലുള്ള ശ്വാസോച്ഛ്വാസം ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശ്വാസം നിയന്ത്രിക്കാന്‍ സഹായിക്കുന്നു, ശ്വാസതടസ്സം കുറയ്ക്കുകയും ചെയ്യുന്നു. ശ്വാസം മുക്കിലൂടെ ഉള്ളിലേക്ക് വലിച്ചെടുത്ത ശേഷം നാല് വരെ എണ്ണുക അതിന് ശേഷം ശ്വാസം വിടുക. അതുപോലെ വാ ഉപയോഗിച്ചും ഇത്തരത്തില്‍ ശ്വാസം വലിച്ചെടുക്കുക. ആറ് വരെ എണ്ണിയ ശേഷം ശ്വാസം വിടുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് ശ്വാസോച്ഛ്വാസം മെച്ചപ്പെടുത്താന്‍ സഹായിക്കും.
  • ശരിയായ രീതിയില്‍ നടക്കാം – നടക്കുമ്പോള്‍ ശരീരത്തിന്റെ ഘടന വളരെ പ്രധാനമാണ്. നേരെ നിവര്‍ന്ന് നടക്കാന്‍ ശ്രമിക്കണം. ശരീരം കൃത്യമായ നേരെ നില്‍ക്കാന്‍ ശ്രദ്ധിക്കണം. കുനിഞ്ഞ് നടക്കുന്നത് ഒഴിവാക്കുക. കാരണം അത് ശ്വാസ കോശത്തിന് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. കോര്‍ പേശികളെയും നടത്തത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുക.
  • പതുക്കെ നടക്കാം – നടക്കാന്‍ ആരംഭിക്കുമ്പോള്‍ അത് പതുക്ക് തുടങ്ങാന്‍ ശ്രമിക്കുക. ആദ്യമായി നടത്തം ആരംഭിക്കുന്നവര്‍ പെട്ടെന്ന് ദീര്‍ഘ ദൂരം നടക്കാതിരിക്കണം. അല്ലെങ്കില്‍ ഒരു ഇടവേളയ്ക്ക് ശേഷം നടത്തം വീണ്ടും തുടങ്ങുന്നവരാണെങ്കില്‍ ദൂരം കുറവും വേഗത കുറഞ്ഞതുമായ നടത്തം ആരംഭിക്കുക. ശരീരത്തെ പൊരുത്തപ്പെടുത്താന്‍ അനുവദിക്കുക. സുഖപ്രദമായ വേഗതയില്‍ ആരംഭിക്കുക ഫിറ്റ്‌നസ് മെച്ചപ്പെടുന്നത് അനുസരിച്ച്, ക്രമേണ അതിന്റെ ദൈര്‍ഘ്യവും തീവ്രതയും വര്‍ദ്ധിപ്പിക്കുക. ക്രമേണയുള്ള ഈ സമീപനം സ്റ്റാമിനയും ശ്വാസകോശ ശേഷിയും ഉണ്ടാക്കാന്‍ സഹായിക്കുന്നു കൂടാതെ ശ്വസനവ്യവസ്ഥയെയും സഹായിക്കുന്നു.
  • ധാരാളം വെള്ളം കുടിക്കുക – നിര്‍ജ്ജലീകരണവും അതുപോലെ പോഷകാഹാരക്കുറവും ശ്വാസന സംബന്ധമായ പ്രശ്‌നങ്ങളും അതുപോലെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിച്ചേക്കാം. നടത്തത്തിന് മുന്‍പും ശേഷവും നടക്കുമ്പോഴും ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ആരോഗ്യകരമായ കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍സ് എന്നിവയെല്ലാം അടങ്ങിയ സമീകൃതമായ ഒരു ആഹാര ശൈലി പിന്തുടരുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ശ്വാസ കോശത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇത് അത്യന്താപേക്ഷിതമാണ്.
  • ഇടവേളകള്‍ – നടക്കുന്നതിനിടയില്‍ നിങ്ങള്‍ ഇടവേളകള്‍ എടുക്കാറുണ്ടോ, ഇല്ലെങ്കില്‍ അത് എടുക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തത്തിനിടയില്‍ ചെറിയ ഒരു ഇടവേള എടുക്കുന്നത് നല്ലതാണ്. വേഗത്തില്‍ രണ്ട് മിനിറ്റ് നടന്ന ശേഷം ഒരു മിനിറ്റ് ഇടവേള എടുക്കാം. ഈ രീതി ക്രമേണ ഫിറ്റ്‌നസിനും അതുപോലെ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും. ആദ്യ 5 മിനിറ്റ് ഒരു വാം അപ്പ് നടത്തം ഇഷ്ടമുള്ള വേഗത്തില്‍ ചെയ്യുക. അതിന് ശേഷം മുകളില്‍ പറഞ്ഞ രീതിയില്‍ നടക്കാവുന്നതാണ്.