പ്രമേഹമുള്ളവര്‍ ചോറിന് പകരമായി ചപ്പാത്തി കഴിക്കാറുണ്ട്. അതുപോലെ തന്നെ തടി കുറയ്ക്കാനായി ആഗ്രഹിക്കുന്നവരും ഗോതമ്പ് കൊണ്ടുള്ള ആഹാരമാണ് തിരഞ്ഞെടുക്കുന്നത്. ഗോതമ്പ് ചോറിനേക്കാൾ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിശ്വസം. ശരിക്കും, ഇതുകൊണ്ട് എന്താണ് ഗുണം? അരിയില്‍ നിന്നും ചപ്പാത്തിയില്‍ നിന്നും ഏകദേശം ഒരേ അളവിലാണ് കലോറി ലഭിക്കുന്നത്.
എന്നാല്‍ ഇവയ്ക്ക് രണ്ടിനും സവിശേഷമായ പോഷക ഗുണങ്ങളുമുണ്ട്. ഗോതമ്പ് നാരുകളാല്‍ സമ്പുഷ്ടമാണ്. രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനായി സഹായിക്കുന്നു. അതേസമയം തവിട്ട് അരി മഗ്നീഷ്യം നൽകുകയും ഗ്ലൂട്ടൻ രഹിതവുമാണ്.
എന്നാല്‍ അരി കഴിക്കാനാണ് ഗോതമ്പിനെക്കാള്‍ സുഖകരം. കറി എന്ത് തന്നെയായാലും കുഴപ്പമില്ല. മലയാളികള്‍ക്ക് ചോറിനോടുള്ള പ്രിയം ചപ്പാത്തിയോടില്ല. ഗോതമ്പ് ചപ്പാത്തി പോലുള്ളവ കഴിക്കുമ്പോള്‍ ഇതിലെ നാരുകള്‍ അധികം നേരം വിശപ്പില്ലാതെ വയറ് നിറയ്ക്കാനായി സഹായിക്കും.
ചുവന്ന അരിയും വെളുത്ത അരിയും തമ്മിലെന്താണ് വ്യത്യാസം? തവിട് നീക്കം ചെയ്തെടുക്കുന്ന വെളുത്ത അരി രക്തത്തിലെ പഞ്ചസാര വേഗത്തില്‍ വര്‍ദ്ധിപ്പിക്കും. തവിടിലാണ് ഏറ്റവും അധികം പോഷകമുള്ളത്. ബി കോംപ്ലക്സ് വിറ്റമിനുകളായ തയാമിന്‍, പാന്റോതെനിക് ആസിഡ് , ഫോളിക് ആസിഡ് തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു. തവിടോട് കൂടിയ ചുവന്ന അരി രക്തത്തിലേക്ക് പഞ്ചസാര സാവധാനം പുറത്തുവിടുന്നു. ഇത് കൂടുതല്‍ നേരം സ്ഥിരമായി ഊര്‍ജ്ജം നല്കുന്നു.
അരിക്കുള്ള മറ്റൊരു മേന്മ അത് ഗ്ലൂട്ടന്‍ രഹിതമാണെന്നാണ്. ഗോതമ്പില്‍ ഗ്ലൂട്ടന്‍ അടങ്ങിയിരിക്കുന്നു.ഗ്ലൂട്ടന്‍ അലര്‍ജി അല്ലെങ്കില്‍ സീലിയാക് ഡിസീസ് ഉണ്ടെങ്കില്‍ ഗോതമ്പ് ഒഴിവാക്കാം. മുഴുവന്‍ ഗോതമ്പ് ദഹിക്കാനായി അധികം സമയം വേണ്ടിവരും. ഇത് പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നു. ഭക്ഷണത്തിന് ശേഷം നിങ്ങള്‍ക്ക് മന്ദത അനുഭവപ്പെട്ടേക്കാം.
സാധാരണ ഭക്ഷണക്രമം പിന്തുടരുന്ന പ്രത്യേകിച്ച് അലര്‍ജിയൊന്നും ഇല്ലാത്തവര്‍ക്ക് ഇത് രണ്ടും ഒരുപോലെ കഴിക്കാവുന്നതാണ്. ആവശ്യമായ പച്ചക്കറികളും പ്രോട്ടീനും ഉള്‍പ്പെടുത്തി കഴിക്കണം.