Featured Myth and Reality

ഇരട്ടസഹോദരിമാരുടെ പുനര്‍ജ്ജന്മം? പിന്നീടു പിറന്ന ഇരട്ട അനിയത്തികള്‍ അവര്‍ ചെയ്തതെല്ലാം ചെയ്യുന്നു !

ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും അമേരിക്കന്‍ ജനതയുടെ ചെറുതല്ലാത്ത ഒരു വിഭാഗം ജനതയ്ക്കും പുനര്‍ജ്ജന്മത്തില്‍ വലിയ വിശ്വാസമുണ്ട്. ഏകദേശം 33 ശതമാനം അമേരിക്കക്കാരും ഈ വിശ്വാസം പുലര്‍ത്തുന്നുണ്ട്. ശാസ്ത്രജ്ഞര്‍ ഈ സാദ്ധ്യതയെ കുറിച്ച് തെളിവ് സഹിതമുള്ള പുതിയ വിശദീകരണത്തിന് സാധ്യത തേടുന്നുണ്ടെങ്കിലും ഇടയ്ക്കിടെ, പരിഹരിക്കപ്പെടാത്ത ഒരു നിഗൂഢത ശാസ്ത്രജ്ഞര്‍ പോലും വിശ്വസിക്കാന്‍ നിര്‍ബ്ബന്ധിതമാക്കപ്പെടുന്നതും മറ്റുതരത്തില്‍ വിശദീകരി ക്കാനാകാത്തതുമാണ്.

അതാണ് പൊള്ളാക്ക് സഹോദരിമാരുടെ കഥയിലും സംഭവിച്ചിട്ടുള്ളത്. 1957-ല്‍ ഇംഗ്ലീഷ് സഹോദരിമാരായ ജോവാന പൊള്ളോക്കും ജാക്വലിന്‍ പൊള്ളോക്കും ഒരു ദാരു ണമായ കാര്‍ അപകടത്തില്‍ മരിച്ചു. മരണമടയുമ്പോള്‍ ജോവാനയ്ക്ക് പ്രായം 11 വയ സ്സായിരുന്നു. ജാക്വിലിന് ആറു വയസ്സും. ഒരു വര്‍ഷത്തിനുശേഷം, അവരുടെ അമ്മ വീ ണ്ടും ഗര്‍ഭം ധരിക്കുകയും ഗിലിയന്‍, ജെന്നിഫര്‍ എന്നീ ഇരട്ടകള്‍ക്ക് ജന്മം നല്‍കുകയും ചെയ്തു. ഇരട്ടകള്‍ക്ക് സംസാരിക്കാനുള്ള പ്രായമായപ്പോള്‍ തൊട്ട് അവര്‍ മരണപ്പെട്ടു പോയ പൊള്ളോക്ക് സഹോദരിമാരുടെ പതിവുകള്‍ കാണിക്കാന്‍ തുടങ്ങി. മരിച്ചു പോയ സഹോദരിമാരുടെ കളിപ്പാട്ടങ്ങള്‍ തിരിച്ചറിയാനും ആവശ്യപ്പെടാനും തുടങ്ങി.

ആദ്യമായിട്ട് കാണുന്ന കാര്യം പോലും ഓര്‍മ്മിച്ചെടുക്കുന്നത് പോലെയായിരുന്നു പെരു മാറ്റം. എന്ന് മാത്രമല്ല മരിച്ചുപോയ അവരുടെ സഹോദരിമാര്‍ക്ക് മാത്രം അറിയാവുന്ന അവര്‍ പഠിച്ച സ്‌കൂള്‍ പോലുള്ള ചില ലാന്‍ഡ്മാര്‍ക്കുകളും ചൂണ്ടിക്കാണിച്ചു. നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ കണ്ടപ്പോള്‍ പോലും ആ കാര്‍ തങ്ങളെ കൊണ്ടു പോകാന്‍ വന്നതാണെന്ന് പറഞ്ഞ് പരിഭ്രാന്തരാകുകയും നിലവിളിക്കുകയും ചെയ്തു. ജോവാനയും ജാ ക്വിലിനും കാര്‍ ആക്‌സിഡന്റിലാണ് മരിച്ചതെന്ന ഓര്‍മ്മിപ്പിക്കലുകള്‍ നടത്തുക യും പോലും ചെയ്തു.

ഇരട്ടകള്‍ക്ക് 5 വയസ്സ് തികഞ്ഞതിന് ശേഷം, ഈ സംഭവങ്ങള്‍ കുറവായി, പെണ്‍കുട്ടികള്‍ സാധാരണ ജീവിതം നയിച്ചു. എന്നാലും പൊള്ളോക്ക് സഹോദരിമാരുടെ കഥ മനോരോഗ വിദഗ്ധനും വിര്‍ജീനിയ സര്‍വകലാശാലയി ലെ പ്രൊഫസറുമായ ഇയാന്‍ സ്റ്റീവന്‍സണ്‍, പുനര്‍ജന്മത്തെക്കുറിച്ച് പഠിച്ചു. ആയിരക്കണക്കിന് കേസുകള്‍ അന്വേഷിച്ചതിന് ശേഷം, പൊള്ളോക്ക് സഹോദരിമാരുടേതുള്‍പ്പെടെ താന്‍ യഥാര്‍ ത്ഥമാണെന്ന് വിശ്വസിച്ചിരുന്ന 14 കേസുകള്‍ വിവരിച്ച് ഡോ. സ്റ്റീവന്‍സണ്‍ ഒരു പുസ്തകം എഴു തി.